Connect with us
Malayali Express

Malayali Express

ശ്രീധരന്‍ പിള്ളയ്ക്ക് കോവിഡെന്ന് വ്യാജപ്രചരണം: പരാതി നല്‍കി മിസോറം രാജ്ഭവന്‍

INDIA

ശ്രീധരന്‍ പിള്ളയ്ക്ക് കോവിഡെന്ന് വ്യാജപ്രചരണം: പരാതി നല്‍കി മിസോറം രാജ്ഭവന്‍

Published

on

മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വ്യാജ പ്രചരണത്തില്‍ പരാതി നല്‍കി മിസോറം രാജ്ഭവന്‍. കേരള ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാണ് മിസോറം രാജ്ഭവന്‍ സെക്രട്ടറി പരാതി നല്‍കിയിരിക്കുന്നത്.

ഗവര്‍ണറായി ചുമതലയേറ്റെടുത്ത ശേഷം ഗവര്‍ണര്‍ക്ക് ഒരവസരത്തിലും വൈദ്യസഹായം തേടേണ്ടി വന്നിട്ടില്ലെന്നും മിസോറം രാജ്ഭവന്‍ അറിയിച്ചു.

ഈ വ്യാജവാര്‍ത്ത ആരും വിശ്വസിക്കരുത്. ഇത്തരം വ്യാജവാര്‍ത്തകള്‍ ദുരുദ്ദേശ്യപരവും ദൗര്‍ഭാഗ്യകരവുമാണെന്നും രാജ്ഭവന്‍ അറിയിച്ചു. പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്ത ‘കാവി മണ്ണ്’ എന്ന ഗ്രൂപ്പിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

Continue Reading

Latest News