Connect with us
Malayali Express

Malayali Express

സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും വന്‍ സ്വാധീനമെന്ന് എന്‍ഐഎ

KERALA

സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും വന്‍ സ്വാധീനമെന്ന് എന്‍ഐഎ

Published

on

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ വന്‍ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ ഓഫീസിലും, യുഎഇ കോണ്‍സുലേറ്റിലും വലിയ ഇടപെടലുകള്‍ നടത്താനുള്ള സ്വാധീനം സ്വപ്ന ചുരുങ്ങിയ കാലം കൊണ്ടു തന്നെ നേടിയെടുത്തിരുന്നുവെന്നും എന്‍ഐഎ പറയുന്നു. വിദേശത്തുള്‍പ്പെടെ സ്വപ്നയ്ക്ക് ഉന്നത ബന്ധങ്ങളാണ് ഉണ്ടായിരുന്നത്. സ്വർണക്കടത്തില്‍ നിര്‍ണായക സ്വാധീനമുള്ള ഇടനിലക്കാരിയാണ് സ്വപ്നയെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ സ്വപ്ന സുരേഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം നടക്കുമ്പോള്‍ ആണ് എന്‍ഐഎ ഇക്കാര്യം പറഞ്ഞത്.

Continue Reading

Latest News