Connect with us
Malayali Express

Malayali Express

കെ. ഐ. വർഗീസ് അന്തരിച്ചു

OBITUARY

കെ. ഐ. വർഗീസ് അന്തരിച്ചു

Published

on

സിയാറ്റിൽ : കൊല്ലേലി ഐസക്ക് വർഗീസ് (കുട്ടിയേട്ടൻ –78) സിയാറ്റിൽ അന്തരിച്ചു. ഭാര്യ ലീലാമ്മ ജോൺ. മക്കൾ: ബ്ലസി പോൾ, ഷൈമോൾ അസിനോബി.

മരുമക്കൾ : ജോൺസൺ പോൾ, മൈക്കിൾ അസിനോബി. പരേതരായ ജോണി ഐസക്ക്, ലീലാ മാത്യു, എൽസി കോലി, തങ്കമ്മ ജോയ്, മേഴ്സി പോളി, ജോബി കൊല്ലേലി, ബിജു ഐസക്ക് എന്നിവർ സഹോദരങ്ങളാണ്.

1988 ൽ തൃശൂരിൽ നിന്നും യുഎസിൽ എത്തിയ വർഗീസ് ക്രിസ്റ്റ മിനിസ്ട്രീസ്, വാഷിങ്ടൻ യൂണിവേഴ്സിറ്റി എന്നിവയിൽ പ്രവർത്തിച്ചിരുന്നു. 2012 ൽ റിട്ടയർ ചെയ്ത ശേഷം വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. സിയാറ്റിൻ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി അംഗമാണ്.
പൊതുദർശനവും സംസ്ക്കാര ശുശ്രൂഷയും ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാവിലെ 8.30 മുതൽ സ്ഥലം : പർഡി ആന്റ് വാൾട്ടേഴ്സ് ഫ്യൂണറൽ ഹോം.
ഫ്ലോറൽ ഹിൽസ്, 409 ഫിൽബർട്ട് റോഡ് ലിൻവുഡ്–98036 ഫ്യൂണറൽ ഹോം ചാപ്പലിലെ ശുശ്രൂഷയ്ക്കുശേഷം സംസ്ക്കാരം നടക്കും. വിവരങ്ങൾക്ക് : 425 672 1800, 206 939 9623

വാർത്ത ∙ പി. പി. ചെറിയാൻ

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News