Connect with us
Malayali Express

Malayali Express

യുഎസിലെ തുറന്ന സ്കൂളുകളിൽ കോവിഡ് ഭീഷണി

EUROPE

യുഎസിലെ തുറന്ന സ്കൂളുകളിൽ കോവിഡ് ഭീഷണി

Published

on


ജയിംസ് വർഗീസ്

വാഷിങ്ടൻ ∙ അമേരിയ്ക്കയിൽ ചിലയിടങ്ങളിൽ സ്കൂളുകൾ തുറന്നു. തുറന്ന സ്കൂളുകളിൽ പലതിലും കൊറോണ വ്യാപാനം രൂക്ഷമാകുന്നു.

ജോർജിയ സംസ്ഥാനത്തെ ഗ്വിന്നെറ്റ് കൗണ്ടിയിൽ 260 സ്കൂൾ ജീവനക്കാർക്ക് കോവിഡ് രോഗമുള്ളതായി കണ്ടെത്തി. ഇക്കഴിഞ്ഞ ആഴ്ചകളിൽ ഗ്വിന്നെറ്റ് കൗണ്ടിയിൽ 4000 ലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി രേഖകൾ പുറത്തുവന്നു. രോഗം സ്ഥിരീകരിച്ച സ്കൂൾ ജീവനക്കാരെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു.

മിസ്സിസ്സിപ്പിയിലെ കോറിന്റ് സ്കൂൾ ഡിസ്ട്രിക്ടിൽ സ്കൂൾ തുറന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആറു വിദ്യാർഥികൾക്കും ഒര അധ്യാപകനും കോവിഡ് കണ്ടെത്തി. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നൂറിലേറെ വിദ്യാർത്ഥികളെ 14 ദിവസത്തെ ക്വാറന്റീനിൽ വിട്ടു. പല സംസ്ഥാനങ്ങളിലും ഓഗസ്റ്റ് അവസാനത്തിലും സെപ്തംബർ ആദ്യ വാരത്തിലുമായിട്ടാണ് സാധാരണ വർഷങ്ങളിൽ സ്കൂൾ തുറക്കുക.

കൊറോണ നിയന്ത്രണത്തിലാകുന്നതുവരെ സ്കൂളുകൾ തുറക്കുന്നതിനോട് ഏറെ അധ്യാപകർക്കും പൊതുജനങ്ങൾക്കും എതിരാഭിപ്രായമുണ്ടെങ്കിലും ഫെഡറൽ ഗവർമെന്റ് സമ്മർദ്ധവും ഫെഡറൽ ഫണ്ട് നഷ്ടമാവുമോയെന്ന ഭീതിയും സ്കൂളുകൾ തുറക്കാൻ സംസ്ഥാനങ്ങളെ നിർബന്ധിതമാക്കുന്നു.

സ്കൂളുകൾ എത്രയും വേഗം തുറക്കുന്നതിന് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിലും വിദ്യാർഥികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. സ്കൂളുകളിൽ എത്രയൊക്കെ നിബന്ധനകൾ ഏർപ്പെടുത്തിയാലും മാസ്കുകൾ കൃത്യമായി ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമുള്ള നിബന്ധനകൾ പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ കൊറോണ വ്യാപനം നിയന്ത്രണാതീതമാവുമെന്ന ഭീതി നിലനിൽക്കുന്നു.

ഇതിനിടെ കോവിഡ് കുട്ടികളിൽ പടരില്ലെന്നും അവരുടെ പ്രതിരോധശക്തി രോഗത്തെ ചെറുക്കുമെന്നുമൊക്കെയുള്ള ട്രംപ് ഗവൺമെന്റിന്റെ തെറ്റായ പ്രസ്ഥാവനകൾക്കും വിഡിയോകളുമൊക്കെ ഫെയ്സ് ബുക്കും ട്വിറ്ററും നീക്കം ചെയ്തു.

Continue Reading

Latest News