Connect with us
Malayali Express

Malayali Express

580 പേർക്ക്​ രോഗമുക്​തി: കുവൈത്തിൽ 651 പേർക്ക്​ കൂടി കോവിഡ്

GULF

580 പേർക്ക്​ രോഗമുക്​തി: കുവൈത്തിൽ 651 പേർക്ക്​ കൂടി കോവിഡ്

Published

on

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 651 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 69,425 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ബുധനാഴ്​​ച 580 പേർ ഉൾപ്പെടെ 60,906 പേർ രോഗമുക്തി നേടി. മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 468 ആയി. ബാക്കി 8051 പേരാണ്​ ചികിത്സയിലുള്ളത്​. 128 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 4550 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

425 കുവൈത്തികൾക്കും 226 വിദേശികൾക്കുമാണ്​ പുതുതായി വൈറസ്​ ബാധിച്ചത്​. അഹ്​മദി ഗവർണറേറ്റിൽ 219 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 137 പേർക്കും ജഹ്​റ ഗവർണറേറ്റിൽ 132 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 84 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 79 പേർക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News