Connect with us
Malayali Express

Malayali Express

അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിയില്‍ തീപ്പിടുത്തം : എട്ട് മരണം

INDIA

അഹമ്മദാബാദില്‍ കൊവിഡ് ആശുപത്രിയില്‍ തീപ്പിടുത്തം : എട്ട് മരണം

Published

on

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ കോവിഡ് -19 ആശുപത്രിയില്‍ വന്‍ തീപിടുത്തം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എട്ട് രോഗികള്‍ മരിച്ചു. ഐസിയു വാര്‍ഡില്‍ പ്രവേശിപ്പ അഞ്ച് പുരുഷന്മാരും മുന്ന് സ്ത്രീകളുമാണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ നവരംഗപുരയിലെ ശ്രേയ് ആശുപത്രിയിലാണ് അപകടമുണ്ടായത്. അപകട സമയത്ത് 50 കിടക്കകകളുള്ള ഈ ആശുപത്രിയില്‍ 45ഓളം പേര്‍ ചികിത്സയിലുണ്ടായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് 35 ഓളം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധിയായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും അദ്ദേഹം ധനസഹായവും പ്രഖ്യാപിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക വിവരം. എട്ട് ഫയര്‍ എന്‍ജിനുകള്‍ ചേര്‍ന്നാണ് തീ അണച്ചത്.

Continue Reading

Latest News