Connect with us
Malayali Express

Malayali Express

സര്‍ക്കാര്‍ ഫയലുകളിലെ വിശദാംശങ്ങള്‍ ചോരുന്നത് തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

KERALA

സര്‍ക്കാര്‍ ഫയലുകളിലെ വിശദാംശങ്ങള്‍ ചോരുന്നത് തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

Published

on

തിരുവനന്തപുരം: സര്‍ക്കാര്‍ ഫയലുകളിലെ വിശദാംശങ്ങള്‍ ചോരുന്നത് തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ ഫയലിലെ കുറിപ്പുകളും ഉത്തരവുകളും മറ്റും മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുന്നുവെന്നു വകുപ്പു മേധാവികളുടെ യോഗത്തില്‍ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണു ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അവര്‍ക്കു മുന്നറിയിപ്പു കത്ത് നല്‍കിയത്. ഇതിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നു.

രഹസ്യവിവരങ്ങള്‍ ചോരുന്നുവെന്ന പരാതി ഭരണകര്‍ത്താക്കള്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഉന്നയിക്കാറുണ്ടെങ്കിലും വിവരങ്ങള്‍ കൈമാറിയാല്‍ നടപടിയെടുക്കുമെന്ന ഉത്തരവ് ഇതാദ്യമാണ്. വിവരാവകാശ നിയമത്തെപ്പോലും ചോദ്യം ചെയ്യുന്നതാണു ചട്ടവിരുദ്ധമായ ഈ ഉത്തരവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വകുപ്പുകളില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതു സെക്‌ഷന്‍ ഓഫിസര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരാണ്. പലതും ഇ-ഫയലുകളാണ്. ഉദ്യോഗസ്ഥര്‍ ആരെങ്കിലും ഫയലിന്റെ പകര്‍പ്പെടുത്തു പുറത്തുവിട്ടാല്‍ വകുപ്പു മേധാവികള്‍ ഉത്തരവാദികളാകുന്നത് എങ്ങനെയെന്ന ചോദ്യവും ഉയരുന്നുണ്ട്

ധന, ആഭ്യന്തര വകുപ്പുകളിലും ചീഫ് സെക്രട്ടറി, ഡിജിപി ഓഫിസുകളിലും മാത്രമേ രഹസ്യസ്വഭാവമുള്ള ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ സീക്രട്ട് സെക്‌ഷനുകള്‍ ഉള്ളൂ. മറ്റു വകുപ്പുകളില്‍ സുതാര്യമായാണു ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. വിവരാവകാശ നിയമം സെക്‌ഷന്‍ 4 പ്രകാരം ഈ വിവരങ്ങളെല്ലാം ജനങ്ങള്‍ക്കു ലഭ്യമാക്കേണ്ടവയാണ്. മെയില്‍ ഒഴിവാക്കി തിരിച്ചറിയാവുന്ന കോഡോടെ കത്തായിട്ടാണ് നിര്‍ദ്ദേശങ്ങള്‍ കൈമാറിയത്. വിവരങ്ങള്‍ പുറത്തുപോകരുതെന്ന് ചീഫ് സെക്രട്ടറി മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഒപ്പിടുന്ന ഫയലുകള്‍ പുറത്തുപോയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഫയലുകളും ഉത്തരവുകളും വാട്സാപ്പ് ഡോക്യുമെന്‍റായി മാധ്യമങ്ങള്‍ ലഭിച്ചക്കുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

Continue Reading

Latest News