Connect with us
Malayali Express

Malayali Express

ശ്രീ​രാ​മ​ന്‍ എ​ല്ലാ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ടെ​യും പ്ര​തീ​കം : രാഹുല്‍ ഗാന്ധി

INDIA

ശ്രീ​രാ​മ​ന്‍ എ​ല്ലാ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ടെ​യും പ്ര​തീ​കം : രാഹുല്‍ ഗാന്ധി

Published

on

ന്യൂ​ഡ​ല്‍​ഹി: ശ്രീ​രാ​മ​ന്‍ എ​ല്ലാ മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ടെ​യും പ്ര​തീ​ക​മാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. രാമന്‍ അനീതിക്കൊപ്പം ഉണ്ടാവില്ലെന്നും അദ്ദേഹം നീതിമാനാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഭൂ​മി പൂ​ജ ന​ട​ക്കു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് ശ്രീ​രാ​മ​നെ പ്ര​കീ​ര്‍​ത്തി​ച്ച്‌ രാ​ഹു​ലി​ന്‍റെ ട്വീ​റ്റ്.

“മ​ര്യാ​ദ പു​രു​ഷോ​ത്ത​മ​ന്‍ ഭ​ഗ​വാ​ന്‍ ശ്രീ​രാ​മ​ന്‍ സ​ക​ല മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളു​ടെ​യും പ്ര​തി​രൂ​പ​മാ​ണ്. ന​മ്മു​ടെ ഹൃ​ദ​യ​ങ്ങ​ളി​ല്‍ ഉ​ള്‍​ച്ചേ​ര്‍​ന്നി​ട്ടു​ള്ള മാ​ന​വി​ക​ത​യാ​ണ്. രാ​മ​നെ​ന്നാ​ല്‍ സ്നേ​ഹ​മാ​ണ്. അ​ത് വെ​റു​പ്പി​ല്‍ പ്ര​ക​ട​മാ​വി​ല്ല. രാ​മ​നെ​ന്നാ​ല്‍ കാ​രു​ണ്യ​മാ​ണ്. അ​ത് ക്രൂ​ര​ത​യി​ല്‍ പ്ര​ക​ട​മാ​വി​ല്ല. രാ​മ​നെ​ന്നാ​ല്‍ നീ​തി​യാ​ണ്. അ​ത് അ​നീ​തി​യി​ല്‍ പ്ര​ക​ട​മാ​വി​ല്ല എ​ന്നു​മാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​യോ​ധ്യ​യി​ലെ ക്ഷേ​ത്ര നി​ര്‍​മാ​ണ​ത്തി​നും ഭൂ​മി​പൂ​ജ​യ്ക്കും ആ​ശം​സ​യും പി​ന്തു​ണ​യും ന​ല്‍​കി രാ​ഹു​ലി​ന്‍റെ സ​ഹോ​ദ​രി​യും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി നേ​താ​വു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനുള്ള അവസരമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. രാമന്‍ എല്ലാവര്‍ക്കുമൊപ്പം ഉണ്ടെന്നും തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പ്രിയങ്ക ഗാന്ധി കുറിച്ചു.

തൊ​ട്ടു പി​ന്നാ​ലെ പ്രി​യ​ങ്ക​യു​ടെ ആ​ശം​സ​യി​ല്‍ അ​സ്വ​ഭാ​വി​ക​ത ഒ​ന്നും ത​ന്നെ​യി​ല്ലെ​ന്നും അ​യോ​ധ്യ വി​ഷ​യ​ത്തി​ല്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​പ്പോ​ള്‍ ത​ന്നെ കോ​ണ്‍ഗ്ര​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണെ​ന്നും പാ​ര്‍​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണ​വും വ​ന്നു.

Continue Reading

Latest News