Connect with us
Malayali Express

Malayali Express

ബിഷപ് ഫ്രാങ്കോയുടെ ഹര്‍ജി തള്ളി

INDIA

ബിഷപ് ഫ്രാങ്കോയുടെ ഹര്‍ജി തള്ളി

Published

on

ന്യൂ​ഡ​ല്‍​ഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി. കേസില്‍ നിന്നൊഴിവാക്കണം എന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ബി​ഷ​പ് ഫ്രാ​ങ്കോ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു. വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല.

ആ​രോ​പ​ണം കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും വ്യ​ക്തി​പ​ര​മാ​യ വി​ദ്വേ​ഷം കാ​ര​ണ​മാ​ണ് പ​രാ​തി​ക്കു പി​ന്നി​ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. കേ​സി​ന്‍റെ മെ​റി​റ്റി​ലേ​ക്കു ക​ട​ക്കു​ന്നി​ല്ലെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നെ പ​രാ​തി​ക്കാ​രി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രും എ​തി​ര്‍​ത്തു. കേസില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യം കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയതോടെയാണു ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Continue Reading

Latest News