Connect with us
Malayali Express

Malayali Express

കോവിഡ് കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു

INDIA

കോവിഡ് കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു

Published

on

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. കര്‍ണാടകയില്‍ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. ഉത്തര്‍പ്രദേശില്‍ വൈദ്യുതി വകുപ്പ് വിജിലന്‍സ് യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥരില്‍ ഒരാള്‍ ബോളിവുഡ് നടി ദിശ പത്താനിയുടെ അച്ഛനാണ്.

അതേസമയം, അനുമതിയില്ലാതെ കൊവിഡ് കെയര്‍ സെന്റര്‍ സന്ദര്‍ശിച്ചതിന് ബിജെപി എംഎല്‍എ സുദീപ് റോയ് ബര്‍മനെതിരെ ത്രിപുര സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ ആന്ധ്രയില്‍ തീവ്രവ്യാപനം തുടരുകയാണ്. 24 മണിക്കൂറിനിടെ 10,128 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 77 പേര്‍ കൂടി മരിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 1,86,461ഉം മരണം 1,681ഉം ആയി. കര്‍ണാടകയില്‍ ആകെ പോസിറ്റീവ് കേസുകള്‍ 1,51,449. ആകെ മരണം 2,804. 24 മണിക്കൂറിനിടെ 100 പേര്‍ മരിച്ചു.

5,619 പുതിയ കേസുകളില്‍ 1848ഉം ബംഗളൂരുവിലാണ്. ഇവിടെ ആകെ പോസിറ്റീവ് കേസുകള്‍ 64,881ഉം, മരണം 1162ഉം ആയി. തമിഴ്‌നാട്ടില്‍ 5,175ഉം, ഉത്തര്‍പ്രദേശില്‍ 4078ഉം, പശ്ചിമ ബംഗാളില്‍ 2816ഉം, തെലങ്കാനയില്‍ 2012ഉം, ഗുജറാത്തില്‍ 1078ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ നില മെച്ചപ്പെടുകയാണ്. രോഗമുക്തി നിരക്ക് 89.93 ശതമാനമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1076 പോസിറ്റീവ് കേസുകളും 11 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Continue Reading

Latest News