Connect with us
Malayali Express

Malayali Express

ഐ.പി.എല്ലിനുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പുറത്തുവിട്ട് ബി.സി.സി.ഐ

LATEST NEWS

ഐ.പി.എല്ലിനുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പുറത്തുവിട്ട് ബി.സി.സി.ഐ

Published

on

കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പുറത്തുവിട്ട് ബി.സി.സി.ഐ. ടീമുകള്‍ യു.എ.ഇയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്‍പും മത്സരങ്ങള്‍ അവസാനിക്കുന്നത് വരെയും താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും പിന്തുടരേണ്ട മാനദണ്ഡങ്ങളാണ് ബി.സി.സി.ഐ പുറത്തുവിട്ടിരിക്കുന്നത്.

കൊറോണ വൈറസ് ബാധ പടരുന്നത് തടയാനായി തുടര്‍ച്ചായി കോവിഡ്-19 ടെസ്റ്റുകള്‍ നടത്താനും ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഓരോ ടീമുകള്‍ക്കും വ്യത്യസ്ത ഹോട്ടലുകള്‍ ഒരുക്കാനും ഡ്രസിങും റൂമിലും മറ്റും സാമൂഹിക അകലം പാലിക്കാനും ബി.സി.സി.ഐ ആവശ്യപെടുന്നുണ്ട്. കൂടാതെ ടീം മീറ്റിംഗുകള്‍ റൂമുകളില്‍ വെച്ച്‌ നടത്താതെ പുറത്തുവെച്ച്‌ നടത്താനും ഇലക്‌ട്രോണിക് ടീം ഷീറ്റുകള്‍ പ്രാബല്യത്തില്‍ വരുത്താനും ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടുണ്ട്.

ടീമുകള്‍ യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുന്‍പ് 3 ദിവസത്തിനുള്ളില്‍ രണ്ട് കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആവുകയും വേണം. യാത്ര യു.എ.ഇയില്‍ എത്തിയതിന് ശേഷം കളിക്കാര്‍ മൂന്ന് കോവിഡ്-19 ടെസ്റ്റുകള്‍ നെഗറ്റീവ് ആവുന്നതുവരെ ടീമിലെ താരങ്ങള്‍ തമ്മില്‍ കാണുന്നതിനും ബി.സി.സി.ഐ വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ ടീമുകളും ബയോ സുരക്ഷാ ഉറപ്പുവരുത്താന്‍ ഒരു ഡോക്ടറെ നിയമിക്കണമെന്നും ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടുണ്ട്.

ഇത് കൂടാതെ ടീമിലെ മുഴുവന്‍ താരങ്ങളുടെയും മാര്‍ച്ച്‌ 1 മുതലുള്ള യാത്രയുടെ വിവരങ്ങള്‍ ടീം ഡോക്ടറെ അറിയിക്കുകയും വേണം. കൂടാതെ കുടുംബത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വേണ്ടി യു.എ.ഇയിലേക്ക് കൊണ്ടുവരാനുമുള്ള സമ്മതവും ബി.സി.സി.ഐ നല്‍കിയിട്ടുണ്ട്. അതെ സമയം കുടുംബങ്ങളും താരങ്ങള്‍ക്കുള്ള അതെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ബി.സി.സി.ഐ നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

Latest News