Connect with us
Malayali Express

Malayali Express

അതി ശക്തമായ മഴ : വയനാട്ടിലും ഇടുക്കിയിലും റെഡ് അലര്‍ട്ട്

KERALA

അതി ശക്തമായ മഴ : വയനാട്ടിലും ഇടുക്കിയിലും റെഡ് അലര്‍ട്ട്

Published

on

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നതിനിടെ വയനാട്ടിലും ഇടുക്കിയിലും റെഡ് അലര്‍ട്ട്. സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലിവുള്ളത്. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ കാറ്റോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസവും ശക്തമായ മഴയാണ് പെയ്തത്. അതേ സമയം കോഴിക്കോട് ജില്ലയിലും വയനാട്ടിലും വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണുള്ളത്. ശനിയാഴ്ച 11 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് ആണുള്ളത്. കേരള തീരത്ത് 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും ഇക്കാരണത്താല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലവിലുണ്ട്.