Connect with us
Malayali Express

Malayali Express

രണ്ടാം കോവിഡ് വ്യാപനം ഉണ്ടായാൽ ലണ്ടൻ നഗരം വീണ്ടും അടയ്ക്കും

EUROPE

രണ്ടാം കോവിഡ് വ്യാപനം ഉണ്ടായാൽ ലണ്ടൻ നഗരം വീണ്ടും അടയ്ക്കും

Published

on


ടോമി വട്ടവനാൽ

ലണ്ടൻ : രണ്ടാമതും കോവിഡ് വ്യാപനമുണ്ടായാൽ ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കടുത്ത പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങൾ ബ്രിട്ടൻ ആരംഭിച്ചു. സെക്കൻഡ് വേവ് ഉണ്ടായാൽ എം 25 മോട്ടോർവേ അതിർത്തിയാക്കി ലണ്ടൻ നഗരം പൂർണമായും അടയ്ക്കാനുള്ള ഒരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്. സ്കൂൾ തുറക്കുകയും തണുപ്പുകാലം ആരംഭിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള സെക്കൻഡ് വേവിനെ മറികടക്കാനാണ് ശക്തമായ പ്രാദേശിക ലോക്ക്ഡൌണിനെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് രണ്ടാംവരവിന്റെ ഭീഷണി നേരിടാനുള്ള വിവിധ സാധ്യതകൾ സർക്കാർ ആരാഞ്ഞത്.

ആശുപത്രി ജീവനക്കാർക്കിടയിൽ കൂടുതൽ കോവിഡ് മരണങ്ങൾ ഉണ്ടാകാതിരിക്കാൻ എൻഎച്ച്എസ് നടപടി തുടങ്ങി. ഈ കുരുതൽ നടപടിയുടെ ഭാഗമായി രണ്ട് മില്യൺ പൗണ്ടിന്റെ ഗവേഷണങ്ങൾക്കാണ് എൻഎച്ച്എസ്. തുടക്കം കുറിച്ചിരിക്കുന്നത്.
റഷ്യ വികസിപ്പിച്ചു എന്ന് അവകാശപ്പെടുന്ന കോവിഡ് വാക്സിൻ ഫലപ്രദമാണോ എന്നകാര്യത്തിൽ ലോകാരോഗ്യ സംഘടനയടെ സംശയം പ്രകടിപ്പിച്ചു. ഒക്ടോബർ മധ്യത്തോടെ രാജ്യത്താകെ വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിക്കാനിരിക്കുകയാണ് റഷ്യ. എന്നാൽ ലോകത്താകെ ഗവേഷണം പുരോഗമിക്കുന്ന 140ലേറെ വാക്സിനുകളിൽ ആറ് വാക്സിനുകളാണ് അവസാന വട്ട ടെസ്റ്റിങ്ങിലേക്ക് കടന്നിട്ടുള്ളതെന്നും ഇതിൽ റഷ്യയുടെ വാക്സിൻ ഉൾപ്പെടുന്നില്ല എന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകുന്നത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച വാക്സിനാണ് ഹ്യൂമൻ ട്രയൽസിൽ ഇപ്പോൾ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്.
ബ്രിട്ടനിൽ പ്രമുഖ ഭക്ഷ്യശൃംഖലയായ പിസ എക്സ്പ്രസ് 67 ഔട്ട്ലെറ്റുകൾ പൂട്ടാൻ തീരുമാനിച്ചു. ഇതോടെ 1,100 പേർക്ക് ഒറ്റയടിക്ക് ജോലി നഷ്ടമാകും.

സീസണൽ പ്രഷർ കൂടിയതോടെ ഫ്ലൈറ്റ് സർവീസുകളുടെ എണ്ണത്തിൽ 10 ശതമാനം വർധന വരുത്താൻ ഈസി ജെറ്റ് തീരുമാനിച്ചു. ലോക്ക്ഡൌൺ നിബന്ധനകൾ ഇളവു വരുത്തിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ബ്രിട്ടനിൽ നിന്നുള്ള ഹോളിഡേ മേക്കേഴ്സിന്റെ ഒഴുക്കാണ് ഈസിജെറ്റിന് പുതുജീവൻ നൽകുന്നത്. നോർമൽ കപ്പാസിറ്റിയുടെ 30 ശതമാനം സർവീസുകളാണ് കമ്പനി നടത്തിയിരുന്നത്. ഇത് 40 ശതമാനമാക്കും.
ഓൺലൈനിലൂടെയും മറ്റും മുഴുവൻ പാഠഭാഗങ്ങളും പൂർത്തിയാക്കുക എളുപ്പമല്ലാത്ത സാഹചര്യത്തിൽ അടുത്തവർഷത്തെ ജിസിഎസ്ഇ പരീക്ഷകളിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചർ, ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഏതാനും പാഠഭാഗങ്ങൾ ഒഴിവാക്കി നൽകും. ബ്രിട്ടനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഔദ്യോഗിക മരണസംഖ്യ 46,299 ആയി. 670 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 306,293 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായത്

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News