Connect with us
Malayali Express

Malayali Express

പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു

INDIA

പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലേക്ക് പുറപ്പെട്ടു

Published

on

ന്യൂഡല്‍ഹി: രാമക്ഷേത്ര ഭൂമി പൂജയ്ക്ക് സാക്ഷ്യം വഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലേക്ക് തിരിച്ചു. 9.35നാണ് പ്രത്യേക വിമാനത്തില്‍ അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്.ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. 10.45ന് ലക്നൗവിലെത്തും. അവിടെനിന്നും ഒരു മണിക്കൂറിനുള്ളില്‍ അയോദ്ധ്യയിലെത്തും.

12.15ന് പ്രധാനമന്ത്രി പാരിജാതത്തിന്റെ തൈ നടും. 12.30ന് ഭൂമി പൂജ നടക്കും. 12.40ന് പ്രധാനമന്ത്രി വെള്ളിശില സ്ഥാപിക്കും.40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ചടങ്ങില്‍ പ്രവേശനം അനുവദിക്കുക.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ 50 വിശിഷ്ടാതിഥികളാണ് ഇന്ന് ഭൂമി പൂജയില്‍ പങ്കെടുക്കുക. രാമജന്മഭൂമി സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. 1990 കളില്‍ അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനായി ശബ്ദമുയര്‍ത്തിയവരില്‍ പ്രധാനിയായിരുന്ന ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി ചടങ്ങ് വീഡിയോയിലൂടെ കാണും.

ഗണേശ പൂജയും മറ്റ് ചടങ്ങുകളും ഇന്നലെ നടന്നിരുന്നു. താത്കാലിക ശ്രീകോവിലില്‍ സൂക്ഷിച്ചിട്ടുള്ള രാംലല്ല വിഗ്രഹത്തില്‍ രണ്ട് ദിവസമായി നടക്കുന്ന പ്രത്യേക പൂജ ഇന്നും തുടരും. ഇന്നത്തെ പൂജയ്‌ക്ക് വിഗ്രഹത്തെ പച്ചനിറമുള്ള വസ്‌ത്രം ധരിപ്പിക്കുന്നതിനെ ചൊല്ലി വിവാദവുമുയര്‍ന്നിരുന്നു.ശക്തമായ സുരക്ഷയാണ് അയോദ്ധ്യയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും ചടങ്ങുകള്‍ നടക്കുക.

Continue Reading

Latest News