Connect with us
Malayali Express

Malayali Express

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 108 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

INDIA

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 108 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

Published

on

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 108 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. 5,063 പേര്‍ക്കു കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 6,501 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,68,285 ആയി. ഇതില്‍ 2,08,784 പേര്‍ രോഗമുക്തി നേടി. 55,152 സജീവകേസുകളാണ് സംസ്ഥാനത്തുള്ളത്. 4,349 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതിനോടകം കോവിഡ് കാരണം ജീവന്‍ നഷ്ടമായതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു

വിദേശത്തുനിന്നെത്തിയ രണ്ട് പേര്‍ക്കും കേരളിത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയ 8 പേര്‍ക്കും മറ്റിടങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ പോസറ്റീവ് ആയവരില്‍3,041 പേര്‍ പുരുഷന്‍മാരും 2,022 പേര്‍ സ്ത്രീകളുമാണ്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News