Connect with us
Malayali Express

Malayali Express

ലോകത്ത് കൊവിഡ് മരണം ഏഴ് ലക്ഷം കടന്നു

INDIA

ലോകത്ത് കൊവിഡ് മരണം ഏഴ് ലക്ഷം കടന്നു

Published

on

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 18,691,670 ആയി ഉയര്‍ന്നു. മരണസംഖ്യ ഏഴ് ലക്ഷം പിന്നിട്ടു. 11,908,801 പേര്‍ രോഗമുക്തി നേടി.അമേരിക്കയില്‍ ഇപ്പോഴും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

അരലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,918,416 ആയി ഉയര്‍ന്നു. 160,290 പേരാണ് യു.എസില്‍ ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 2,481,618 ആയി . ബ്രസീലില്‍ ഇതുവരെ 2,808,076 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 96,096 ആയി. 1,970,767 പേര്‍ രോഗമുക്തി നേടി.

അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതതരുടെ എണ്ണം19 ലക്ഷത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന രോഗബാധ ഇന്നും 50,000 കടക്കും. മഹാരാഷ്ട്രയില്‍ 7,760, തമിഴ്നാട്ടില്‍ 5,063 ആന്ധ്രയില്‍ 9747, കര്‍ണാടകയില്‍ 6,259 എന്നിങ്ങനെയാണ് പ്രതിദിന രോഗികളുടെ എണ്ണം. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 82% പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകള്‍.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News