Connect with us
Malayali Express

Malayali Express

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ ഇന്ത്യ : ‘ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ പാക് ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയും അസംബന്ധവും’

INDIA

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ ഇന്ത്യ : ‘ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ പാക് ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയും അസംബന്ധവും’

Published

on

പാകിസ്ഥാന്‍ പുറത്തിറക്കിയ പുതിയ ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്ന് ഇന്ത്യ. പാകിസ്ഥാന്‍റെ വാദങ്ങള്‍ക്ക് നിയമപരമായ സാധുതയോ, രാജ്യാന്തര സമൂഹത്തിന്‍റെ അംഗീകാരമോ ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജമ്മുകശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും ഉള്‍പ്പെടുത്തിയ പുതിയ പാക് ഭൂപടം ഇന്നലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തിറക്കിയത്.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് പാകിസ്ഥാന്‍റെ പ്രകോപനപരമായ നീക്കം. ജമ്മുകശ്മീരും ലഡാക്കും ഗുജറാത്തിലെ ജുനഗഡും ഉള്‍പ്പെടുത്തിയ പാകിസ്ഥാന്‍റെ പുതിയ ഭൂപടം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് പ്രകാശനം ചെയ്തത്. പുതിയ ഭൂപടം പാകിസ്ഥാന്‍ മന്ത്രിസഭയും പ്രതിപക്ഷവും കശ്മീരി നേതൃത്വവും അംഗീകരിച്ചു.

പുതിയ ഭൂപടം രാഷ്ട്രീയ ബുദ്ധിശൂന്യതയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു. പാകിസ്ഥാന്‍റെ വാദങ്ങള്‍ക്ക് നിയമപരമായ സാധുതയോ, രാജ്യാന്തര സമൂഹത്തിന്‍റെ അംഗീകാരമോ ഇല്ല. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാന്‍ പിന്തുണയ്ക്കുന്നതിന്‍റെ സ്ഥിരീകരണമാണ് പുതിയ ഭൂപടമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Continue Reading

Latest News