Connect with us
Malayali Express

Malayali Express

വൃദ്ധയെ പീഡിപ്പിച്ച സംഭവം : മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

KERALA

വൃദ്ധയെ പീഡിപ്പിച്ച സംഭവം : മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Published

on

കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ മാനസിക വൈകല്യമുള്ള 75 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആലുവ എടത്തല സ്വദേശി മുഹമ്മദ് ഷാഫി (50), ഓമന (60), ഓമനയുടെ മകന്‍ മനോജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 75 കാരിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി മുഹമ്മദ് ഷാഫിയുടെ അടുത്തെത്തിച്ചത് ഓമനയും മകനും ചേര്‍ന്നായിരുന്നു.

ഇവര്‍ക്കൊപ്പം കസ്റ്റഡിയിലെടുത്ത മറ്റൊരു സ്ത്രീയെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. അതിക്രൂരമായ പീഡനത്തില്‍ വൃദ്ധയുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും ദേഹമാസകലം മുറിവുകളും ചതവുകളുമുള്ളതായും മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്. കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന വൃദ്ധയുടെ നില ഗുരുതരമായി തുടരുകയാണ്.

ഞായറാഴ്ച രാവിലെയാണ് 75കാരിയെ അയല്‍വാസിയായ സ്ത്രീയും മകനും മറ്റൊരു സ്ത്രീയും ചേര്‍ന്ന് കൂട്ടിക്കൊണ്ടുപോയത്. മാനസിക വൈകല്യമുള്ള അമ്മയെ പുകയിലയും ചായയും വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു കൊണ്ടുപോയതെന്ന് 75കാരിയുടെ മകന്‍ പറയുന്നു. മറ്റൊരു വീട്ടിലെത്തിച്ചശേഷം ആലുവ എടത്തല സ്വദേശിയായ ഷാഫിയെന്നയാള്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

Continue Reading

Latest News