Connect with us
Malayali Express

Malayali Express

സൗദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി എന്‍ജിനീയര്‍ നിര്യാതനായി

KERALA

സൗദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി എന്‍ജിനീയര്‍ നിര്യാതനായി

Published

on

സൗദിയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി .മലപ്പുറം കൂട്ടിലങ്ങാടി പെരിന്താറ്റിരി പോത്തുകുണ്ട് സ്വദേശി പടിഞ്ഞാറേതില്‍ സഫറുള്ള (ബാപ്പുട്ടി 57) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചയോടെ ജിദ്ദ ജാമിഅ കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

കഴിഞ്ഞ 33 വര്‍ഷമായി പ്രവാസിയായ ഇദ്ദേഹം 14 വര്‍ഷമായി സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പില്‍ പ്രൊജക്ട് എന്‍ജിനീയറായി ജോലിചെയ്തുവരികയായിരുന്നു. ഈ മാസം നാട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത് .

പരേതരായ അലവിക്കുട്ടി മാസ്റ്റര്‍ – കുഞ്ഞീരുമ്മ ദമ്പതികളുടെ മകനാണ് സഫറുള്ള . ഭാര്യ: മൂളിയത്തൊടി ഹബീബ (കാളാവ്), മക്കള്‍: ഫാസില്‍, ഹിബ.

Continue Reading

Latest News