Thursday, April 25, 2024
HomeKeralaഇന്നലെ തിരുവനന്തപുരത്ത് തീപിടുത്തമുണ്ടായ ആക്രിക്കടയ്ക്ക് ലൈസന്‍സില്ലെന്ന് കോര്‍പ്പറേഷന്‍

ഇന്നലെ തിരുവനന്തപുരത്ത് തീപിടുത്തമുണ്ടായ ആക്രിക്കടയ്ക്ക് ലൈസന്‍സില്ലെന്ന് കോര്‍പ്പറേഷന്‍

തിരുവനന്തപുരം: ഇന്നലെ തീപിടുത്തമുണ്ടായ തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കട പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയെന്ന് കോര്‍പ്പറേഷന്‍.

ആക്രിക്കടകളുടെ താവളമായ ബണ്ട് റോഡില്‍ ഭൂരിഭാഗവും പ്രവര്‍ത്തിക്കുന്നതും സമാന രീതിയിലാണ്. പരാതി പറഞ്ഞാല്‍ കട ഉടമകള്‍ ഭീഷണിപ്പെടുത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇന്നലെ തീപിടുത്തം ഉണ്ടായ ആക്രി ഗോഡൗണിന് അടുത്ത് മറ്റൊരു ആക്രിക്കടയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വലിയ ഇരുമ്ബ് വീപ്പയില്‍ നിറയെ ടാറാണ്. ചെറിയൊരു തീപ്പൊരി ഉണ്ടായാല്‍ മതി മുഴുവന്‍ കത്തിപ്പടരാന്‍. ഇരുമ്ബ് ഷീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയ ഇത്തരം കടകളില്‍ തീയണയ്ക്കാനുള്ള ഒരു സംവിധാനവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വായു സഞ്ചാരത്തിനാവശ്യമായ സൗകര്യവും ഇത്തരം കടകളില്‍ ഇല്ല. റോഡിനോട് ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നാണ് ഒട്ടുമിക്ക കടകളും. നാട്ടുകാര്‍ പൊലീസിലും കോര്‍പ്പറേഷനിലും പരാതി നല്‍കിയിട്ടും ആരും ഗൗനിച്ചില്ല.

ഫയര്‍ഫോഴ്സിന്‍റെ എന്‍ഒസി ആക്രിക്കടകള്‍ക്ക് വേണ്ട. പക്ഷേ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നടപടി എടുക്കാം. തകര ഷീറ്റുകള്‍ വച്ച്‌ ഉണ്ടാക്കുന്ന ഷെഡ്ഡുകള്‍ക്ക് എങ്ങനെ തിരുവനന്തപരം കോര്‍പ്പറേഷന്‍ ലൈസന്‍സ് കൊടുക്കുന്നു എന്നതാണ് ഉയരുന്ന ചോദ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular