Connect with us
Malayali Express

Malayali Express

കൊവിഡ് പ്രതിരോധം: ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം : മുഖ്യമന്ത്രി

KERALA

കൊവിഡ് പ്രതിരോധം: ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം : മുഖ്യമന്ത്രി

Published

on

കണ്ണൂര്‍: കൊവിഡിനെ തോല്‍പ്പിക്കാന്‍ ജനങ്ങള്‍ ഗൗരവബോധത്തോടെ ഒരേ മനസോടെ പ്രവര്‍ത്തിച്ച്‌, ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 102 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്.

കൊവിഡ് പ്രതിരോധ ജാഗ്രതയില്‍ ചിലയിടങ്ങളില്‍ സംഭവിച്ച വിട്ടുവീഴ്ചയും അലംഭാവവുമാണ് കേരളത്തില്‍ ഇന്ന് കാണുന്ന രീതിയില്‍ രോഗം പടരാന്‍ കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പിന്തുടരുക, സാമൂഹിക അകലം പാലിക്കുക എന്നിവ രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏറെ സഹായകമാണ്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയും അലംഭാവവും ഉണ്ടായി. അതാണ് രോഗം വ്യാപിക്കാന്‍ കാരണമായത്. അത് നാം മാറ്റുകയാണ്. ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കേണ്ടതുണ്ട് – മുഖ്യമന്ത്രി വ്യക്തമാക്കി.

Continue Reading

Latest News