Connect with us
Malayali Express

Malayali Express

കഞ്ചിക്കോട്‌ റെയില്‍വേ ട്രാക്കില്‍ മൂന്ന്‌ അതിഥി തൊഴിലാളികള്‍ മരിച്ച നിലയില്‍

KERALA

കഞ്ചിക്കോട്‌ റെയില്‍വേ ട്രാക്കില്‍ മൂന്ന്‌ അതിഥി തൊഴിലാളികള്‍ മരിച്ച നിലയില്‍

Published

on

പാലക്കാട് : പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു അതിഥി തൊ​ഴി​ലാ​ളി​ക​ളെ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ജാ​ര്‍​ഖ​ണ്ഡ് സ്വദേശികളായ ക​നാ​യി വി​ശ്വ​ക​ര്‍​മ (21), അ​ര​വി​ന്ദ് കു​മാ​ര്‍ (23), ഹ​രി​യോം കു​നാ​ല്‍ (29) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30ന് ​ക​ഞ്ചി​ക്കോ​ട് ഐ​ഐ​ടി​ക്കു സ​മീ​പ​മു​ള്ള ട്രാ​ക്കി​ലാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.

ഹ​രി​യോം കു​നാ​ല്‍ മ​രി​ച്ച നി​ല​യി​ലും ബാ​ക്കി ര​ണ്ടു പേ​ര്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച്‌ അക്രമാസക്തരായ ഇവരുടെ സു​ഹൃ​ത്തു​ക്ക​ള്‍ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൊ​ണ്ടു​പോ​കുന്നത് ബലമായി തടഞ്ഞു. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ആം​ബു​ല​ന്‍​സ് അടക്കം മൂന്ന് വാഹനങ്ങള്‍ തല്ലിതകര്‍ത്തു. ആക്രമണത്തില്‍ ആറ് അഗ്നിസേനാ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.രക്ഷാസേനാംഗങ്ങളായ വര്‍ഗീസ്, സുബിന്‍, വിപിന്‍, കൃഷ്ണദാസ്, പ്രദീപ് കുമാര്‍, രാമചന്ദ്രന്‍ എന്നി്വര്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്ത് 150ഓളം തൊഴിലാളികളാണ് ഒത്തുകൂടിയത്.

Continue Reading

Latest News