Connect with us
Malayali Express

Malayali Express

നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം; വന്‍കുടലില്‍ കണ്ടെത്തിയത് രണ്ട് നാണയങ്ങള്‍; മരണകാരണം വ്യക്തമാകാന്‍ ആന്തരിക അവവങ്ങള്‍ പരിശോധനയ്ക്കയക്കും

KERALA

നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം; വന്‍കുടലില്‍ കണ്ടെത്തിയത് രണ്ട് നാണയങ്ങള്‍; മരണകാരണം വ്യക്തമാകാന്‍ ആന്തരിക അവവങ്ങള്‍ പരിശോധനയ്ക്കയക്കും

Published

on

ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. കുഞ്ഞിന്റെ വന്‍കുടലില്‍ കണ്ടെത്തിയത് രണ്ട് നാണയങ്ങള്‍. വന്‍കുടലിന്റെ ഏറ്റവും അടിഭാഗത്തായാണ് നാണയങ്ങള്‍ കണ്ടെത്തിയത്. ഒരു രൂപയുടെയും അമ്പത് പൈസയുടെയും നാണയങ്ങളാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത്.

ശനിയാഴ്ച ആശുപത്രിയില്‍ എടുത്ത എക്സ്റേയില്‍ ഒരു നാണയം ചെറുകുടലിന്റെ ഭാഗത്താണ് കണ്ടിരുന്നത്. ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ രണ്ടു നാണയങ്ങള്‍ കണ്ടെത്തിയതില്‍ ദുരൂഹത ഉയരുന്നുണ്ട്.

അതേസമയം, നാണയം വിഴുങ്ങിയത് മരണകാരണമാകില്ലെന്ന പ്രാഥമിക സൂചന തന്നെയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമുള്ളത്. മരണകാരണം സംബന്ധിച്ച് വ്യക്തത വരാന്‍ കുട്ടിയുടെ ആന്തരിക അവയവങ്ങള്‍ വിശദമായ പരിശോധനയ്ക്ക് അയച്ചു. കാക്കനാട് റീജിയണല്‍ കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലേക്കാണ് രാസപരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആലുവ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കൊടുമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന കൊല്ലം നെല്ലേറ്റില്‍ തോണിപ്പാറ ലക്ഷംവീട് കോളനിയില്‍ രാജുവിന്റെയും നന്ദിനിയുടെയും മകന്‍ പൃഥ്വിരാജാണ് മരിച്ചത്.

Continue Reading

Latest News