Connect with us
Malayali Express

Malayali Express

സുശാന്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ പോലീസിനെ അറിയിച്ചിരുന്നുവെന്ന് പിതാവ്

INDIA

സുശാന്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ പോലീസിനെ അറിയിച്ചിരുന്നുവെന്ന് പിതാവ്

Published

on

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ജീവന്‍ അപകടത്തിലാണെന്ന് നേരത്തെ തന്നെ പോലീസിനെ അറിയിച്ചിരുന്നതായി താരത്തിന്റെ പിതാവ് കെ.കെ സിംഗ്. കെ.കെ സിംഗ് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുശാന്തിന്‍െ്റ ജീവന്‍ അപകടത്തിലാണെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് പോലീസിനെ അറിയിച്ചിരുന്നെന്നാണ് കെ.കെ സിംഗിന്റെ വെളിപ്പെടുത്തല്‍.

ഫെബ്രുവരി 25ന് നല്‍കിയ പരാതിയില്‍ ചിലരുടെ പേര് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ബാന്ദ്രാ പോലീസ് തയ്യാറായില്ലെന്നും കെ.കെ സിംഗ് പറഞ്ഞു. എന്നാല്‍ സുശാന്ത് മരിച്ച 40 ദിവസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് പാട്ന പോലീസിന് പരാതി നല്‍കിയതെന്നും കെ.കെ സിംഗ് പറഞ്ഞു.

സുശാന്തിനൊപ്പം നില്‍ക്കുന്നവര്‍ തങ്ങള്‍ക്ക് വിശ്വാസമില്ലാത്തവരാണ്. അവര്‍ സുശാന്തിന്റെ ജീവന്‍ അപകടപ്പെടുത്തിയേക്കാമെന്നും ഫെബ്രുവരിയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നതായി സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകന്‍ വികാസ് സിംഗ് പറഞ്ഞു. സുശാന്തിന്റെ മരണശേഷം പോലും പോലീസ് തങ്ങളുടെ ആരോപണങ്ങള്‍ അന്വേഷിക്കുന്നില്ലെന്നും നടി റിയ ചക്രബര്‍ത്തിക്ക് പോലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News