Connect with us
Malayali Express

Malayali Express

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ സ്വാഗതം ചെയ്ത് മുല്ലപ്പള്ളിയും കെ. മുരളീധരനും

KERALA

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ സ്വാഗതം ചെയ്ത് മുല്ലപ്പള്ളിയും കെ. മുരളീധരനും

Published

on

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ സ്വാഗതം ചെയ്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരന്‍ എം.പിയും.
അയോധ്യയില്‍ പള്ളി പൊളിച്ച് അമ്പലം പണിയുന്നതിനോട് മാത്രമാണ് കോണ്‍ഗ്രസിന് എതിര്‍പ്പ്. കോണ്‍ഗ്രസ് നിലപാട് പറയേണ്ടത് സോണിയ ഗാന്ധിയാണ്. മറ്റാരും പറയുന്നത് മുഖവിലയ്ക്ക് എടുക്കേണ്ടന്നും കെ. മുരളീധരന്‍ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനോട് അനുബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളായ ദിഗ്വിജയ് സിംഗ്, കമല്‍നാഥ് എന്നിവര്‍ നടത്തിയ പ്രസ്താവനയെ വിമര്‍ശിച്ച് സമസ്ത രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നിലപാട് അറിയാന്‍ കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കൂടിയായ മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍ പ്രതികരിച്ചിരുന്നു.

രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും അനുമതിയോടെയാണ് രാമക്ഷേത്രം നിര്‍മ്മിക്കുന്നത് എന്നായിരുന്നു കമല്‍നാഥിന്‍െ്റ പ്രസ്താവന. സമാനമായ നിലപാട് തന്നെയാണ് ദിഗിജയ് സിംഗും സ്വീകരിച്ചത്.

Continue Reading

Latest News