Connect with us
Malayali Express

Malayali Express

കൊവിഡ് കാലത്തെ സമരങ്ങള്‍: വിലക്ക് ഈ മാസം 31 വരെ നീട്ടി; ഇടക്കാല ഉത്തരവുകളും നീട്ടി

KERALA

കൊവിഡ് കാലത്തെ സമരങ്ങള്‍: വിലക്ക് ഈ മാസം 31 വരെ നീട്ടി; ഇടക്കാല ഉത്തരവുകളും നീട്ടി

Published

on

കൊവിഡ് കാലത്തെ ബഹുജനസമരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി ഒരു മാസം കൂടി നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം രാഷ്ട്രീയ സമരങ്ങള്‍ അടക്കം വിലക്കിയിട്ടുള്ള സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. മാനദണ്ഡങ്ങളില്‍ ഇപ്പോള്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കേന്ദ്രം മാനദണ്ഡങ്ങള്‍ നിലനില്‍ക്കേ സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങള്‍ നടക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ആദ്യം ഇടപെട്ടത്. അതോടെ പ്രതിപക്ഷ കക്ഷികള്‍ സമരപരിപാടികള്‍ ചുരുക്കിയിരുന്നു.

അതിനിടെ, ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി നല്‍കി. ഫുള്‍ ബെഞ്ചാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.

Continue Reading

Latest News