Connect with us
Malayali Express

Malayali Express

വിശാഖപട്ടണം കപ്പല്‍ശാലയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 11 മരണം

INDIA

വിശാഖപട്ടണം കപ്പല്‍ശാലയില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 11 മരണം

Published

on

വിശാഖപട്ടണം : വിശാഖപട്ടണം കപ്പല്‍ശാലയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണ് പത്തു പേര്‍ മരിച്ചു. സുരക്ഷാ പരിശോധനയ്ക്കിടെയാണ് അപകടം. നിരവധി പേര്‍ക്കു പരുക്കുണ്ട്. കപ്പല്‍ നിര്‍മാണ സാമഗ്രികള്‍ നീക്കുന്നതിനുള്ള കൂറ്റന്‍ ക്രെയിന്‍ ജോലിക്കാര്‍ക്കു മുകളിലേക്കു മറിഞ്ഞുവീഴുകയായിരുന്നു.

ഇരുപതു ജോലിക്കാര്‍ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നെന്നാണ് വിവരം. ചിലര്‍ ഓടി മാറി. ക്രെയിനിന് അടിയില്‍പെട്ടവരാണ് അപകടത്തിനിരയായത്.

പുറത്തെടുത്ത മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ അവസ്ഥയില്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.

Continue Reading

Latest News