Connect with us
Malayali Express

Malayali Express

നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപുറം അന്തരിച്ചു

KERALA

നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപുറം അന്തരിച്ചു

Published

on

മലപ്പുറം: നാടന്‍ പാട്ട് കലാകരന്‍ ജിതേഷ് കക്കിടിപ്പുറം നിര്യാതനായി. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ‘കൈതോല പായവരിച്ച്‌’, ‘പാലോം പാലോം’ തുടങ്ങി നിരവധി നാടന്‍പാട്ടുകളുടെ സൃഷ്ടാവാണ് ജിതേഷ് കക്കിടിപ്പുറം.

മലപ്പുറം ജില്ലയിലെ കക്കിടിപ്പുറം സ്വദേശിയായ ജിതേഷ് പെയിന്റിംഗ് തൊഴിലാളിയായിരുന്നു.

ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കൊവിഡ് പരിശോധനകള്‍ പൂർത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Continue Reading

Latest News