Connect with us
Malayali Express

Malayali Express

പാലാ രൂപതയിലും മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി

KERALA

പാലാ രൂപതയിലും മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി

Published

on

പാലാ : പാലാ രൂപതാ പരിധിയിലും മൃതദേഹം ദഹിപ്പിക്കാന് അനുവദിച്ച്‌ ഇടവകകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി രൂപതാ അധ്യക്ഷന് മാര് ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. പരിശുദ്ധ സിംഹാസനത്തില്നിന്ന് ഇതിന് അനുമതി ലഭിച്ചിട്ടുണ്ട്. സാഹചര്യങ്ങള്ക്ക് അനുസരിച്ച്‌ പ്രവര്ത്തിക്കാനാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നത്.

മൃതദേഹം ദഹിപ്പിച്ച ശേഷം ചിതാഭസ്മം ബന്ധുക്കള്‍ക്ക് കൈമാറാനോ വായുവില് വിതറാനോ വെള്ളത്തില് ഒഴുക്കാനോ പാടില്ല. ഇത് യഥാവിധി സഭാ നിയമങ്ങള്‍ക്ക് അനുസൃതമായി മൃതദേഹം അടക്കുന്നതുപോലെ സംസ്കരിക്കണമെന്നും ബിഷപ് വ്യക്തമാക്കി. രൂപതയുടെ കീഴിലുള്ള അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ സെന്റര്‍ കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ആരംഭിക്കാന്‍ അനുവദിച്ചിട്ടുണ്ടെന്നും ബിഷപ്പ് അറിയിച്ചു.

Continue Reading

Latest News