Connect with us
Malayali Express

Malayali Express

ഇന്ത്യയടക്കം ഏഴ്​ രാജ്യത്തുനിന്ന്​ കുവൈത്തിലേക്ക്​ പ്രവേശന വിലക്ക്​

GULF

ഇന്ത്യയടക്കം ഏഴ്​ രാജ്യത്തുനിന്ന്​ കുവൈത്തിലേക്ക്​ പ്രവേശന വിലക്ക്​

Published

on

കുവൈത്ത്​ സിറ്റി: കോവിഡ്​ പ്രതിസന്ധിയു​ടെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കം ഏഴ്​ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ കുവൈത്തിൽ താൽക്കാലികമായി പ്രവേശന വിലക്ക്​ ഏർപ്പെടുത്തി. ഇന്ത്യ, ബംഗ്ലാദേശ്​, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ്​, ഇറാൻ, നേപ്പാൾ എന്നീ രാജ്യത്തുനിന്നുള്ള യാത്രക്കാർക്കാണ്​ പ്രവേശന വിലക്ക്​.

ആഗസ്​റ്റ്​ ഒന്നുമുതൽ കുവൈത്ത്​ അന്താരാഷ്​​ട്ര വിമാനത്താവളത്തിൽ കൊമേഴ്​സ്യൽ വിമാന സർവീസ്​ ആരംഭിക്കു​േമ്പാൾ ഇൗ രാജ്യങ്ങളിൽനിന്ന്​ ഒഴികെയുള്ള യാത്രക്കാർക്ക്​ കുവൈത്തിലേക്ക്​ വരാൻ മന്ത്രിസഭ അനുമതി നൽകിയതായി ഗവൺമ​െൻറ്​ കമ്യൂണിക്കേഷൻ സ​െൻറർ വ്യക്​തമാക്കി. കുവൈത്ത്​ വ്യോമയാന വകുപ്പും ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്​. അവധിക്ക്​ നാട്ടിൽ പോയി വിമാന സർവീസ്​ നിലച്ചതിനാൽ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിയ ആയിരക്കണക്കിന്​ പ്രവാസികൾക്ക്​ തിരിച്ചടിയാണ്​ തീരുമാനം. നാലര മാസമായി കുടുങ്ങിക്കിടക്കുന്ന ഇവർ ആഗസ്​റ്റിൽ വിമാന സർവീസ്​ ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിൽ ചിലരുടെ കുടുംബം കുവൈത്തിലാണുള്ളത്​. അടിയന്തരാവശ്യങ്ങൾക്ക്​ രണ്ടോ മൂന്നോ ദിവസത്തേക്ക്​ പോയി കുടുങ്ങിയവരാണിവർ. ഇനിയും തിരിച്ചെത്താൻ കഴിഞ്ഞില്ലെങ്കിൽ ജോലി നഷ്​ട ഭീഷണി നേരിടുന്ന നിരവധി പേരാണുള്ളത്​. വ്യോമ ഗതാഗതം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട്​ കഴിഞ്ഞ ദിവസം ഇന്ത്യൻ, കുവൈത്ത്​ വ്യോമയാന വകുപ്പ്​ ചർച്ച നടത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി ട്വീറ്റ്​ ചെയ്​തിരുന്നു.

അതുകൊണ്ടുതന്നെ വൈകാതെ പ്രശ്​നം പരിഹരിച്ച്​ പ്രവാസികൾക്ക്​ കുവൈത്തിലേക്ക്​ തിരിച്ചുവരവിന്​ കളമൊരുങ്ങുമെന്നാണ്​ പ്രതീക്ഷ. അതേസമയം, ഏഴുരാജ്യങ്ങളിൽനിന്ന്​ വരുന്നവർക്ക്​ പ്രവേശന വിലക്ക്​ ഏർപ്പെടുത്തിയത്​ ​പൗരത്വത്തി​​െൻറ അടിസ്ഥാനത്തിലല്ലെന്നും നേരിട്ട്​ കുവൈത്തിലേക്ക്​ വരാതെ വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം താമസിച്ചതിന്​ ശേഷം വരുന്നതിന്​ തടസ്സമില്ലെന്നും വ്യോമയാന വകുപ്പ്​ വ്യക്​തമാക്കി.

Continue Reading

Latest News