Connect with us
Malayali Express

Malayali Express

കുവൈത്തിൽ 428 പേർക്ക്​ കൂടി കോവിഡ് : 602 പേർക്ക്​ രോഗമുക്​തി

GULF

കുവൈത്തിൽ 428 പേർക്ക്​ കൂടി കോവിഡ് : 602 പേർക്ക്​ രോഗമുക്​തി

Published

on

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 428 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 66,957 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​ച 602 പേർ ഉൾപ്പെടെ 57,932 പേർ രോഗമുക്​തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 602 ആയി. ബാക്കി 8578 പേരാണ്​ ചികിത്സയിലുള്ളത്​. 134 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

2920 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. 296 കുവൈത്തികൾക്കും 132 വിദേശികൾക്കുമാണ്​ പുതുതായി വൈറസ്​ സ്ഥിരീകരിച്ചത്​. അഹ്​മദി ഗവർണറേറ്റിൽ 136 പേർക്കും ജഹ്​റ ഗവർണറേറ്റിൽ 90 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 78 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 72 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 52 പേർക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Continue Reading

Latest News