Connect with us
Malayali Express

Malayali Express

ഹജ്ജ്​ : തീർഥാടകർ ജംറയിലെ കല്ലേറ്​ കർമവും ‘ത്വവാഫുൽ ഇഫാദ’യും നിർവഹിച്ചു

GULF

ഹജ്ജ്​ : തീർഥാടകർ ജംറയിലെ കല്ലേറ്​ കർമവും ‘ത്വവാഫുൽ ഇഫാദ’യും നിർവഹിച്ചു

Published

on

ജിദ്ദ: ഹജ്ജ്​ തീർഥാടകർ ജംറയിലെ ആദ്യ കല്ലേറ്​ കർമവും ത്വവാഫുൽ ഇഫാദയും നിർവഹിച്ചു. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ സംഗമത്തിനു ശേഷം മുസ്​ദലിഫയിലെത്തി രാപാർത്ത്​ വെള്ളിയാഴ്​ച രാവിലെയാണ് തീർഥാടകർ​ മിനയിലെത്തിയത്​. ശേഷം​ ജംറത്തുൽ അഖബയിൽ ആദ്യ കല്ലേറ്​ കർമം നടത്തി​. ശേഷം മക്കയിലെ ഹറമിലെത്തി ‘ത്വവാഫുൽ ഇഫാദ’യും നിർവഹിച്ചു.

കർശന ആരോഗ്യ മുൻകരുതലുകൾ പാലിച്ചാണ്​​ കല്ലേറ്​ കർമവും ത്വവാഫും നടന്നത്​. ഹറമിൽ പ്രവേശനത്തിനും പുറത്തേക്കും പ്രത്യേക കവാടങ്ങളും മത്വാഫിൽ സ്​റ്റിക്കർ പതിച്ച്​ ഓരോ ഗ്രൂപ്പുകൾക്കും പ്രത്യേക പാതകളും നിശ്ചയിക്കുകയും ചെയ്​തിരുന്നു. സുരക്ഷ രംഗത്ത്​ ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.

ഓരോ ഗ്രൂപ്പുകളായാണ് തീർഥാടകർ ജംറയിൽ കല്ലേറ്​ കർമം നിർവഹിച്ചത്. ഓരോ ഗ്രൂപ്പിനും ഓരോ ലീഡറുണ്ടായിരുന്നു. എറിയുന്നതിനുള്ള കല്ലുകൾ അണുമുക്​തമാക്കിയ ശേഷം പാക്കറ്റുകളിലാക്കി നേരത്തെതന്നെ തീർഥാടകർക്ക്​ നൽകിയിരുന്നു. മൂന്നു ജംറകളിൽ പ്രധാന ജംറയായ ‘ജംറത്തുൽ അഖബ’യിലാണ്​ വെള്ളിയാഴ്​ച കല്ലേറ്​ കർമം നടത്തിയത്​. ഇനിയുള്ള ദിവസങ്ങളിൽ മൂന്ന്​ ജംറകളിലും കല്ലെറിയും.

ജംറയിലേക്കുള്ള പോക്കുവരവുകളും കല്ലേറ്​ കർമവും അനായാസമാക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പ്രത്യേക നിലകളും പോക്കുവരവുകൾക്ക്​ പാതകളും ഒരോ ഗ്രൂപ്പുകൾക്കും നിശ്ചയിച്ചിരുന്നു. കല്ലേറും ത്വാവാഫും പൂർത്തിയാക്കിയ തീർഥാടകർ മുടിയെടുത്ത് ഇഹ്​റാമിന്റെ പ്രത്യേക വസ്​ത്രം മാറ്റി. മിനയിലെ ‘അബ്​റാജ്​ മിന’കെട്ടിടത്തിൽ കഴിയുന്ന തീർഥാടകർ വരും ദിവസങ്ങളിൽ ഹജ്ജിലെ ബാക്കി കർമങ്ങൾ കൂടി പൂർത്തിയാക്കി മടങ്ങും.

Continue Reading

Latest News