Connect with us
Malayali Express

Malayali Express

കൊവിഡ് : 24 മണിക്കൂറിനിടെ രാജ്യത്ത് അമ്പത്തിയേഴായിരത്തിലധികം പുതിയ കേസുകള്‍

INDIA

കൊവിഡ് : 24 മണിക്കൂറിനിടെ രാജ്യത്ത് അമ്പത്തിയേഴായിരത്തിലധികം പുതിയ കേസുകള്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. തുടര്‍ച്ചയായ മൂന്നാം ദിനവും രോഗികളുടെ എണ്ണം അരലക്ഷം പിന്നിട്ടു. 57,118 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,95,988 ആയി ഉയര്‍ന്നു.

764 പേരാണ് കഴിഞ്ഞദിവസം രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 36,511 ആയി. 10.94 ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 64.52 ശതമാനമാണെന്ന് അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് 110 ദിവസത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്.എന്നാല്‍ 15 ലക്ഷത്തില്‍ നിന്ന് മൂന്ന് ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 16 ലക്ഷം കടന്നത്.

Continue Reading

Latest News