Connect with us
Malayali Express

Malayali Express

സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചത്‌ സമ്പര്‍ക്കത്തിലൂടെ

KERALA

സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചത്‌ സമ്പര്‍ക്കത്തിലൂടെ

Published

on

ഇടുക്കി : കോവിഡ് ബാധിച്ച്‌ മരിച്ച ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ റ്റി.വി.അജിതന്‍ രോഗബാധിതനായത് സമ്പര്‍ക്കത്തിലൂടെ. ചെറുതോണി ടൗണില്‍ ടെയ്ലറിംഗ് ഷോപ്പ് നടത്തി വരുന്ന ഇദ്ദേഹത്തിന്‍റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് അജിതനും രോഗബാധ ഉണ്ടായത്.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ള അജിതനെ യാത്രകള്‍ അടക്കം ഒഴിവാക്കുന്നതിനായാണ് സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റിയത്. നിലവില്‍ ഇടുക്കിയില്‍ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ച്‌ ജോലി ചെയ്തു വരുന്നതിനിടെയാണ് കോവിഡ് ബാധിക്കുന്നത്.

ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ബുധനാഴ്ച കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ചികിത്സയില്‍ തുടരവെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

Continue Reading

Latest News