Connect with us
Malayali Express

Malayali Express

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കി

KERALA

ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണാക്കി

Published

on

കോട്ടയം : ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതിനു പുറമെ മുനിസിപ്പാലിറ്റിയില്‍ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്നു നിര്‍ണയിക്കുന്ന ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അധിക നിയന്ത്രണവുമുണ്ടാകും.

കോട്ടയം മുനിസിപ്പാലിറ്റിയിലെ 11-ാം വാര്‍ഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ -1, അതിരമ്പുഴ-11, 20, കാണക്കാരി-3, മുണ്ടക്കയം-12, അയര്‍ക്കുന്നം-15 എന്നീ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിട്ടുണ്ട്.

പാറത്തോട് ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 35 വാര്‍ഡുകള്‍ ഉള്‍പ്പെടെ 27 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 93 വാര്‍ഡുകള്‍ കണ്ടെയന്‍മെന്റ് സോണുകളാണ്.

Continue Reading

Latest News