Connect with us
Malayali Express

Malayali Express

വിശുദ്ധ ഹജ് ; ജംറയിലെ കല്ലേറ് കര്‍മം തുടങ്ങി

GULF

വിശുദ്ധ ഹജ് ; ജംറയിലെ കല്ലേറ് കര്‍മം തുടങ്ങി

Published

on

ഹാജിമാര്‍ മുസ്ദ ലിഫയില്‍ രാപാര്‍ത്ത് ബലിപെരുന്നാള്‍ ദിവസമായ ഇന്ന് മശ്അര്‍ മിനയിലെത്തി ജംറതുല്‍ അഖബയില്‍ കല്ലേറു കര്‍മം തുടങ്ങി . പ്രവാചകനായിരുന്ന ഇബ്രാഹിം നബി ബലികര്‍മത്തിനായി മിനായിലെത്തിയപ്പോള്‍ തടസ്സപ്പെടുത്തിയ പിശാചിനെ എറിഞ്ഞോടിച്ച സംഭവത്തോട് പ്രതീകാത്മകമായണ് കല്ലേറ് കര്‍മ്മം നടക്കുന്നത്. അറഫാ സംഗമവും മുസ്ദലിഫയിലെ താമസവും കഴിഞ്ഞു മിനായില്‍ മടങ്ങിയെത്തിയ തീര്‍ഥാടകര്‍ ഇന്ന് രാവിലെയോടെയാണ് കല്ലേറ് കര്‍മ്മം ആരംഭിച്ചത്. മൂന്നു ദിവസമാണ് ഹാജിമാര്‍ മിനായില്‍ താമസിച്ച് ജമ്രകളില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുക.

ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നാണ് സാധാരണ ശേഖരിക്കാറുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി അണുവിമുക്തമാക്കിയ കല്ലുകള്‍ ഹജ് ഉംറ മന്ത്രാലയം ചുമതലപ്പെടുത്തിയ പ്രത്യേക കമ്പനി അധികൃതര്‍ മുസ്ദലിഫയില്‍ വെച്ച് ഹാജിമാര്‍ക്ക് നല്‍കിയിരുന്നു. സുരക്ഷ സേനയുടെ അകമ്പടിയോടെ പ്രത്യേക ബസുകളിലാണ് ഹാജിമാരെ ജംറയിലേക്ക് കൊണ്ടുപോകുന്നതും തിരിച്ചുകൊണ്ടുവരുന്നതും.

കല്ലേറുകര്‍മം നടത്തിയ ഹാജിമാര്‍ മസ്ജിദുല്‍ ഹറാമില്‍ പോയി ത്വവാഫുല്‍ ഇഫാദ നടത്തി. ശേഷം മിനയിലേക്ക് തിരിച്ചുവരും. വരും ദിവസങ്ങളില്‍ മിനയില്‍ താമസിക്കുന്ന തീര്‍ഥാടകര്‍ നാളെയും (ശനി ,ദുല്‍ഹജ്ജ് 11) , ഞായര്‍ (ദുല്‍ഹജ് 12 ,തിങ്കളാഴ്ച (ദുല്‍ഹജ് 13 )യോടെ മൂന്നു ജംറകളില്‍ ഏഴു വീതം കല്ലെകളെറിഞ്ഞാണ് തീഥാടകര്‍ മടങ്ങുക. ഇതോടെ ഈ വര്‍ഷത്തെ ഹജ്ജിന് പരിസമാപ്തിയാകും .

Continue Reading

Latest News