Connect with us
Malayali Express

Malayali Express

പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ 21 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

INDIA

പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ 21 പേര്‍ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

Published

on

പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ 21 പേര്‍ മരിച്ചു. അമൃത്സര്‍, ബാട്ല, ടാന്‍ ടാന്‍ തുടങ്ങിയ മേഖലകളിലാണ് 21ഓളം പേര്‍ വിഷമദ്യം കുടിച്ച് മരിച്ചത്. ഒരാളുടെ നില അതീവ ഗുരുതരമാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അന്വേഷണം പ്രഖ്യാപിച്ചു. ജലന്ധര്‍ ഡിവിഷണല്‍ കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല.

കേസില്‍ ബല്‍വീന്ദര്‍ കൗര്‍ എന്ന് പേരുള്ള ഒരു സ്ത്രീ അറസ്റ്റിലായിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. അമൃത്സര്‍ റൂറലില്‍ നിന്നാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. അമൃത്സര്‍ റൂറല്‍ എസ്.പി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആദ്യത്തെ അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമൃത്സര്‍ റൂറലില്‍ നിന്നാണ്. ജൂലൈ 29നാണ് ആദ്യത്തെ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ 30 വൈകുന്നേരത്തോടെ രണ്ട് പേര്‍ കൂടി മരിച്ചു.

തുടര്‍ന്ന് ബാട്ല, മുചാല്‍ മേഖലകളില്‍ രണ്ട് പേര്‍ വീതം ആകെ നാല് പേര്‍ മരിച്ചു. ഇന്ന് അഞ്ച് പേര്‍ ബാട്ലയില്‍ മരിച്ചു. ടാന്‍ ടന്‍ മേഖലയില്‍ നാല് പേരും ഇന്ന് മരിച്ചു. ആകെ മരിച്ച 21 പേരില്‍ പത്ത് പേരും അമൃത്സര്‍ റൂറലില്‍ നിന്നുള്ളവരാണ്.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News