INDIA
അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടി

അന്താരാഷട്ര വിമാന സര്‍വീസുകളുടെ നിരോധനം ഓഗസ്റ്റ് 31 വരെ നീട്ടി. പാസഞ്ചര്‍ വിമാന സര്‍വീസുകളുടെ നിരോധനമാണ് നീട്ടിയത്. അതേസമയം കാര്‍ഗോ വിമാനങ്ങള്‍ക്കും ഡി.ജി.സി.എയുടെ പ്രത്യേക അനുമതിയുള്ള കാര്‍ഗോ ഇതര വിമാനങ്ങള്‍ക്കും സര്‍വീസ് നടത്തുന്നതില്‍ തടസ്സമില്ല. ഓഗസ്റ്റ് 31ന് അര്‍ദ്ധരാത്രി വരെയാണ് യാത്രാ വിമാനങ്ങളുടെ നിരോധനം നീട്ടിയിരിക്കുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ജൂലൈ 31 വരെ യാത്രാ വിമാനങ്ങള്‍ നിരോധിച്ചിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടങ്ങിയതിന് പിന്നാലെയാണ് ആഭ്യന്തര സര്‍വീസുകളടക്കം മുഴുവന്‍ വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. പിന്നീട് ആഭ്യന്തര സര്‍വീസുകള്‍ നിയന്ത്രിതമായി തുടങ്ങിയെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം നീട്ടുകയായിരുന്നു.
ഇതിനിടെ വന്ദേ ഭാരത് മിഷന് ഉള്‍പ്പെടെ പ്രത്യേക വിമാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വന്ദേ ഭാരത് മിഷന്‍െ്റ ഭാഗമായി എയര്‍ ഇന്ത്യ 267436 യാത്രക്കാരെ ഇന്ത്യയില്‍ തിരികെഎത്തിച്ചു. മമറ്റ് വിമാന സര്‍വീസുകള്‍ വഴി 486811 പേരും രാജ്യത്ത് മടങ്ങിയെത്തി.
-
KERALA11 hours ago
ഉമ്മന്‍ചാണ്ടി യുഡീഎഫിനെ നയിക്കും
-
KERALA11 hours ago
നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി
-
INDIA11 hours ago
അരുണാചല്‍ പ്രദേശില്‍ ഗ്രാമം നിര്‍മിച്ച് ചൈന
-
KERALA11 hours ago
കാണാതായ വീട്ടമ്മയെ കിലോമീറ്ററുകള്‍ മാറി ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
-
INDIA12 hours ago
50000 രൂപ കൊട്ടേഷന്‍ ഫീസ് കൊടുത്ത് മകളെ കൊലപ്പെടുത്തി: 58കാരി അറസ്റ്റില്‍
-
INDIA12 hours ago
ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
-
KERALA13 hours ago
കുതിരാനിലെ തുരങ്കപാതയില്‍ നിര്‍മാണത്തിനിടെ പാറ ഇടിഞ്ഞുവീണു
-
KERALA13 hours ago
തൃശൂര്‍ ജില്ലയില്‍ പേര് രജിസ്റ്റര്‍ ചെയ്ത 10 ഡോക്ടര്‍മാര്‍ വാക്സിന് കുത്തിവെയ്പെടുത്തില്ല