Connect with us
Malayali Express

Malayali Express

ആന്ധ്രയിലും കോവിഡ് രോഗവ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 10,376 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

INDIA

ആന്ധ്രയിലും കോവിഡ് രോഗവ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 10,376 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Published

on

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആന്ധ്രയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,40,933 ആയി. ആന്ധ്രയില്‍ ബുധനാഴ്ച 10093 പേര്‍ക്കും വ്യാഴാഴ്ച 10167 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ആന്ധ്രയില്‍ 30636 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ആന്ധ്രയില്‍ നിലവില്‍ 75720 ആക്ടീവ് കേസുകളുണ്ട്. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 63,864 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3822 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്തെ മരണസംഖ്യ 1349 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 68 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 19,51,776 പരിശോധനകള്‍ നടത്തി.

ദേശീയ തലത്തിലും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,078 പേര്‍ക്ക് രാജ്യമൊട്ടാകെ രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 16 ലക്ഷം കവിഞ്ഞു.

Continue Reading

Latest News