Connect with us
Malayali Express

Malayali Express

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കോവിഡ്

KERALA

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കോവിഡ്

Published

on

തിരുവനന്തപുരത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് 19 വൈറസ് രോ​ഗബാധ ഉയരുന്നു. തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 അന്തേവാസികള്‍ക്കും ആറ് കന്യാസ്ത്രീകള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗബാധയുണ്ടായത്.

പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കൊച്ചുതുറ. രോഗം ബാധിച്ച അന്തേവാസികളില്‍ വളരെ പ്രായം ചെന്നവരും ഉള്‍പ്പെടുന്നുണ്ട്. പുല്ലുവിള ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്നതിനാലാണ് ഇവിടെ പരിശോധന നടത്തിയത്.

രുവനന്തപുരത്തെ ക്ളസ്റ്ററുകളില്‍ രോഗവ്യാപനം തുടരുന്നു. തുമ്ബ ക്ളസ്റ്ററില്‍ 13 പേര്‍ക്ക് കൂടി രോഗംസ്ഥിരീകരിച്ചു. ഇതോടെ തുമ്ബ ക്ളസ്റ്ററിലെ രോഗികളുടെയെണ്ണം 126 ആയി. പൊലീസ് ആസ്ഥാനത്ത് എസ്‌ഐയ്ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ഇന്നലെ എന്‍.ആര്‍.ഐ സെല്ലിലെ ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാനും രോഗം സ്ഥിരീകരിച്ചു. ഇന്ന് അഞ്ച് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

Continue Reading

Latest News