USA
ക്വാറന്റീൻ ഉത്തരവ് ലംഘിച്ച ദമ്പതിമാരെ ജയിലിലടച്ചു

പി പി ചെറിയാൻ
ഫ്ലോറിഡ ∙ കൊറോണ വൈറസ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിനാൽ ക്വാറന്റീനിൽ കഴിയണമെന്ന ഉത്തരവ് ലംഘിച്ച ദമ്പതിമാരെ അറസ്റ്റു ചെയ്തു ജയിലിലടച്ചു. ഒസെ അന്റോണിയോ (24), യോഹന്ന ഗൊൺസാലസ് (26) എന്നിവരെ ജൂലൈ 29 ബുധനാഴ്ച രാത്രിയാണ് കി വെസ്റ്റിൽ നിന്നും പൊലീസ് പിടികൂടിയത്.
രണ്ടാഴ്ച മുമ്പാണ് ഇരുവർക്കും കോവിഡ് 19 കണ്ടെത്തിയിരുന്നത്. വീട്ടിൽ കഴിയണമെന്നും പുറത്തിറങ്ങരുതെന്നും മാസ്ക് ഉപയോഗിക്കണമെന്നും നിർദേശം നൽകുകയും ചെയ്തിരുന്നു. ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് കോംപ്ലെക്സിലെ മാനേജർ രണ്ടു പേരും കോവിഡ്–19 പ്രോട്ടോകോൾ ലംഘിക്കുന്നതായി പൊലീസിന് വിവരം നൽകി.
തുടർന്ന് മോൻറൊ കൗണ്ടി ഷെറിഫ് ഓഫിസിൽ നിന്നുള്ള പൊലീസ് സ്ഥലത്തെത്തി ബുധനാഴ്ച തന്നെ ഇവരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇവരെ മറ്റുള്ള തടവുകാരിൽ നിന്നും മാറ്റിയാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് ഷെറിഫ് ഓഫീസ് വക്താവ് ആഡം ലിൻഹാഡറ്റ പറഞ്ഞു.ഇവർക്കെതിരെ സംസ്ഥാനത്ത് നിലവിലിരിക്കുന്ന ക്വാറന്റീൻ, ഐസലേഷൻ ഉത്തരവുകൾ ലംഘിച്ച കുറ്റത്തിന് കേസെടുത്തു.
കുറ്റം തെളിയുകയാണെങ്കിൽ 60 ദിവസം വരെ ജയിൽ ശിക്ഷ ലഭിക്കുമെന്നും ഷെറിഫ് അറിയിച്ചു. ഫ്ലോറിഡ സംസ്ഥാനത്തു കോവിഡ് കേസ്സുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന, ലോക്കൽ ഗവൺമെന്റുകൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പാലിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
-
KERALA11 hours ago
ഉമ്മന്‍ചാണ്ടി യുഡീഎഫിനെ നയിക്കും
-
KERALA11 hours ago
നന്ദിഗ്രാം നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി
-
INDIA12 hours ago
അരുണാചല്‍ പ്രദേശില്‍ ഗ്രാമം നിര്‍മിച്ച് ചൈന
-
KERALA12 hours ago
കാണാതായ വീട്ടമ്മയെ കിലോമീറ്ററുകള്‍ മാറി ആളൊഴിഞ്ഞ പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
-
INDIA13 hours ago
50000 രൂപ കൊട്ടേഷന്‍ ഫീസ് കൊടുത്ത് മകളെ കൊലപ്പെടുത്തി: 58കാരി അറസ്റ്റില്‍
-
INDIA13 hours ago
ഉത്തര്‍പ്രദേശില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്തു
-
KERALA13 hours ago
കുതിരാനിലെ തുരങ്കപാതയില്‍ നിര്‍മാണത്തിനിടെ പാറ ഇടിഞ്ഞുവീണു
-
KERALA13 hours ago
തൃശൂര്‍ ജില്ലയില്‍ പേര് രജിസ്റ്റര്‍ ചെയ്ത 10 ഡോക്ടര്‍മാര്‍ വാക്സിന് കുത്തിവെയ്പെടുത്തില്ല