Connect with us
Malayali Express

Malayali Express

വ​ർ​ക്​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​ത്​ പു​ന​രാ​രം​ഭി​ക്കു​ന്നു

GULF

വ​ർ​ക്​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​ത്​ പു​ന​രാ​രം​ഭി​ക്കു​ന്നു

Published

on

മ​നാ​മ: ആ​ഗ​സ്​​റ്റ്​ ഒ​മ്പ​ത്​ മു​ത​ൽ പു​തി​യ വ​ർ​ക്​ ​പെ​ർ​മി​റ്റി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്ന്​ ബ​ഹ്​​റൈ​നി​ലെ ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​റി​യി​ച്ചു. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ വ​ർ​ക്​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​ത്​ മാ​ർ​ച്ച്​ മു​ത​ൽ നി​ർ​ത്തി​യി​രു​ന്നു. വ​ർ​ക്​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ, സ്വ​കാ​ര്യ തൊ​ഴി​ൽ ദാ​താ​ക്ക​ൾ​ക്ക്​ വി​ദേ​ശ​ത്തു​നി​ന്ന്​ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ൻ ക​ഴി​യും.

കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഗ​വ​ൺ​മ​െൻറ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യാ​ണ്​ തീ​രു​മാ​നം എ​ടു​ത്ത​ത്. റി​​ക്രൂ​ട്ട്​​മ​െൻറ്​ പ​ര​സ്യ​ങ്ങ​ൾ പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ​യോ​ടെ​യാ​ണ്​ അ​നു​മ​തി ന​ൽ​കി​യ​ത്.

സ്വ​ദേ​ശി​ക​ൾ​ക്കും നി​ല​വി​ൽ ബ​ഹ്​​റൈ​നി​ൽ ക​ഴി​യു​ന്ന പ്ര​വാ​സി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നാ​ണ്​ ഇ​ത്. പ​ര​സ്യം ന​ൽ​കി ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ൽ സ്വ​ദേ​ശി​ക​ളോ ബ​ഹ്​​റൈ​നി​ലു​ള്ള പ്ര​വാ​സി​ക​ളോ അ​പേ​ക്ഷി​ക്കു​ന്നി​ല്ലെ​ങ്കി​ൽ വി​ദേ​ശ​ത്തു​നി​ന്ന്​ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാം. കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന്​ തൊ​ഴി​ൽ ന​ഷ്​​ട​മാ​യി രാ​ജ്യ​ത്ത്​ തു​ട​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ ഇൗ ​തീ​രു​മാ​നം പ്ര​യോ​ജ​നം ചെ​യ്യും.

Continue Reading

Latest News