Connect with us
Malayali Express

Malayali Express

റീനറ്റ് സന്തുവിന് യാത്രയയപ്പ് നൽകി

EUROPE

റീനറ്റ് സന്തുവിന് യാത്രയയപ്പ് നൽകി

Published

on


ജെജി മാത്യൂ മാന്നാർ

റോം∙ ഇറ്റലിയിലെ സേവനത്തിന് ശേഷം ഡൽഹിയിലേക്ക് സ്ഥലം മാറി പോകുന്ന ഇന്ത്യൻ അംബാസഡർ റീനറ്റ് സന്തുവിന് ഇന്ത്യൻ കത്തോലിക്കാ സമൂഹത്തിലെ വിവിധ സഭാ വിഭാഗത്തിൽ പെട്ട വൈദികരും സിസ്റ്റേഴ്സും ബ്രദേഴ്സും ചേർന്ന് റസിഡൻസിലെ ചാപ്പലിൽ യാത്രയയപ്പ് നൽകി. പ്രാർത്ഥനാ നിർഭരമായ അനുഗ്രഹാസിസ്സുകളോടു കൂടിയ ഈ ചടങ്ങിന് നേതൃത്വം നൽകിയത് പൊന്തിഫിക്കൽ ഉർബാനിയൻ കോളേജിലെ വൈസ് റെക്ട്ടർ റവ: ഫ: ജോബി കുന്നത്തേട്ട് ആണ്.

പ്രാർത്ഥനാ യോഗത്തിന് ശേഷം അംബാസഡറിന്റെ വസതിയിൽ ഒരുക്കിയ സ്നേഹ വിരുന്നിൽ എല്ലാവരും പങ്ക് ചേർന്നു. എംബസിയിൽ നിന്ന് ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ നീഹാരിക സിങ്ങ്, കൾച്ചറൽ സെക്രട്ടറി ശ്യാം ചന്ദ് ഐഎഫ്എസ്, ഫാ:ആന്റോ ചാക്യായത്ത് , ഫ:. മാത്യൂ വട്ടമറ്റം, ഫാ: എബ്രാഹം വെട്ടുവേലിൽ, സിസ്റ്റർ. ലിറ്റി എഫ്സിസി, സിസ്റ്റർ..റോസ് കാവുംങ്കൽ എന്നിവർ പങ്കെടുത്തിരുന്നു , പരിപാടി സംഘടിപ്പിച്ച വിൻസെൻ്റ് ജോർജ് ചക്കലാമറ്റത്തിന് പ്രത്യേക നന്ദി അറിയിച്ചു

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News