Connect with us
Malayali Express

Malayali Express

അറഫ സംഗമം തുടങ്ങി

GULF

അറഫ സംഗമം തുടങ്ങി

Published

on

ജിദ്ദ: ഹജ്ജി​​െൻറ സുപ്രധാന കർമമായ അറഫ സംഗമം തുടങ്ങി. സമൂഹ അകലം പാലിക്കുന്നതടക്കമുള്ള കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച്​, മനമുരുകിയ പ്രാർഥനകളോടെ വ്യാഴാഴ്​ച രാവിലെ 10​ മണിയോടെയാണ്​ തീർഥാടകർ അറഫയിലെത്തിയത്​.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സ്വദേശികളും വിദേശികളുമായ 1,000ൽ പരം തീർഥാടകരാണ് ഇൗ വർഷം​ ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ സമ്മേളിക്കുന്നത്​. മലയാളികളടക്കം ഏതാനും ഇന്ത്യക്കാരും സംഘത്തിലുണ്ട്​.

60 ബസുകളിലായാണ്​ മിനയിൽനിന്ന്​ യാത്ര തിരിച്ചത്​. ശരീര ഉഷ്​മാവ്​ പരിശോധിച്ചശേഷം മിനായി​ലെ താമസ കേന്ദ്രങ്ങളിൽനിന്ന്​ ബസുകളിലേക്ക്​ തീർഥാടകരെ കയറ്റി​. പതിവ്​ ഹജ്ജ്​ വേളയിലെ പോലെ ആൾതിരക്കില്ലാത്തതിനാലും റോഡുകൾ വിജനമായതിനാലും മിനയിൽനിന്ന്​ 10​ കിലോമീറ്റർ അകലെയുള്ള അറഫ മൈതാനത്ത്​ വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ്​ തീർഥാടകരെത്തിയത്​.

Continue Reading

Latest News