Connect with us
Malayali Express

Malayali Express

കോവിഡ് : രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 10 ലക്ഷം കടന്നു

INDIA

കോവിഡ് : രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 10 ലക്ഷം കടന്നു

Published

on

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം പത്തുലക്ഷം കടന്നു. 64.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ബുധനാഴ്ച രാത്രി രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ഉയര്‍ന്നെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

15,82,730 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ചത്. നിലവില്‍ 5,28,459 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തിത്തുടങ്ങിയതോടെ ചികിത്സയിലുള്ളവരുടെ എണ്ണവും രോഗമുക്തി നേടിയവരുടെ എണ്ണവും തമ്മിലുളള വ്യത്യാസം ദിനംപ്രതി കുറഞ്ഞ് വരികയാണ്. കോവിഡ് ബാധിച്ച്‌ രാജ്യത്ത് മരിച്ചത് മുപ്പത്തിയഞ്ചായിരത്തിലേറെ ആളുകളാണ്.

അതേസമയം കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് 2.2 ശതമാനമായി കുറഞ്ഞതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഡല്‍ഹി, ഹരിയാന, അസം, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍, കേ്രന്ദഭരണപ്രദേശമായ ലഡാക്ക് എന്നിവിടങ്ങളിലാണ് മികച്ച രോഗമുക്തി രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളില്‍ 70 ശതമാനമാണ് രോഗമുക്തി നിരക്ക്.

അതേസമയം മേഘാലയ, സിക്കിം, കര്‍ണാടക, നാഗാലാന്‍ഡ്, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, കേരളം, മിസോറാം, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ രോഗമുക്തി നിരക്കില്‍ പിന്നിലാണ്. അവസാന പത്തിലാണ് ഈ സംസ്ഥാനങ്ങളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Continue Reading

Latest News