Connect with us
Malayali Express

Malayali Express

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,71,84,770 ആയി : മരണസംഖ്യ 6.70 ല​ക്ഷം ക​ട​ന്നു

INDIA

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,71,84,770 ആയി : മരണസംഖ്യ 6.70 ല​ക്ഷം ക​ട​ന്നു

Published

on

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കോ​വി​ഡി​നു മു​ന്നി​ല്‍ പൊ​ലി​ഞ്ഞ ജീ​വ​നു​ക​ള്‍ 6.70 ല​ക്ഷം ക​ട​ന്നു. 6,70,152 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്.1,71,84,770 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ക​ണ​ക്ക്. 1,06,96,604 പേ​ര്‍​ക്കാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യെ​തെ​ന്നും ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

അമേരിക്കയിലും ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. തൊട്ടുപിന്നാലെ ഇന്ത്യയുമുണ്ട്. യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 4,561,721 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച്‌ 153,599 പേര്‍ ഇതുവരെ അമേരിക്കയില്‍ മരിച്ചു.

24 മണിക്കൂറിനിടെ 62,994 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,233,148 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ ഇതുവരെ 2,555,518 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 90,188 ആയി. 1,787,419 പേര്‍ സുഖം പ്രാപിച്ചു. 70,869 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ കഴിഞ്ഞ ദിവസം 15 ലക്ഷം കടന്നിരുന്നു. 1,584,384 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 52,249 പുതിയ കേസുകളും 779 മരണങ്ങളുമുണ്ടായി. 35,003 പേരാണ് കൊവിഡ് ബാധിച്ച്‌ ആകെ മരിച്ചത്. 1,021,611 പേര്‍ രോഗമുക്തി നേടി.

Continue Reading

Latest News