Connect with us
Malayali Express

Malayali Express

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 66,973 പേര്‍ക്ക് കോവിഡ്

LATEST NEWS

അമേരിക്കയില്‍ 24 മണിക്കൂറിനിടെ 66,973 പേര്‍ക്ക് കോവിഡ്

Published

on

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിലെ കുതപ്പിന് ശമനമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,973 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 45,67,750 ആയി.

1,53,720 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 22,39,727 പേര്‍ ഇതുവരെ രോഗമുക്തി നേടി. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരമാണിത്.
കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ടെക്‌സസ്, ന്യൂജഴ്‌സി എന്നിവിടങ്ങളിലാണ് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നത്. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, കലിഫോര്‍ണിയ, ടെക്‌സസ് എന്നിവിടങ്ങളിലാണ് കോവിഡ് മരണങ്ങള്‍ കൂടുതലുള്ളത്.

Continue Reading

Latest News