Connect with us
Malayali Express

Malayali Express

ബുക്കർ പട്ടികയിൽ ഇന്ത്യൻ എഴുത്തുകാരിയും

EUROPE

ബുക്കർ പട്ടികയിൽ ഇന്ത്യൻ എഴുത്തുകാരിയും

Published

on

ലണ്ടൻ: 2020ലെ ബുക്കർ സമ്മാനത്തിലുള്ള പട്ടികയിൽ ഇന്ത്യൻ വംശജയായ എഴുത്തുകാരി അവ്​നി ദോഷിയും. പ്രഥമ നോവലായ ബേണ്ട്​​ ഷുഗറിലൂടെയാണ്​ ദുബൈയിൽ പ്രവാസിയായ അവ്​നി 13 എഴുത്തുകാരുള്ള പട്ടികയിൽ ഇടംപിടിച്ചത്​. രണ്ട്​ തവണ ബുക്കർ സമ്മാനം സ്വന്തമാക്കിയ ഹിലരി മാ​​െൻറലും പട്ടികയിലുണ്ട്​.

162 നോവലുകൾ പരിഗണിച്ചതിൽ നിന്നാണ്​ 13 പേരുൾക്കൊള്ളുന്ന ദീർഘ പട്ടിക തയാറാക്കിയത്​. സെപ്​റ്റംബറിൽ ആറ്​ നോവലുകളുടെ ചുരുക്കപ്പട്ടിക തയാറാക്കുകയും നവംബറിൽ ബുക്കർ സമ്മാനം പ്രഖ്യാപിക്കുകയും ചെയ്യും. അമേരിക്കയിൽ ജനിച്ച്​ ദുബൈയിൽ ജീവിക്കുന്ന അവ്​നി ദോഷിയുടെ നോവൽ സങ്കീർണവും അസാധാരണവുമായ അമ്മ- മകൾ ബന്ധത്തി​​െൻറ സത്യസന്ധവും യഥാർഥവുമായ വിവരണമാണെന്ന്​ ബുക്കർ സമ്മാന വിധിനിർണയ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Continue Reading

Latest News