Connect with us
Malayali Express

Malayali Express

വന്ദേഭാരത്​ അഞ്ചാംഘട്ടം: കേരളത്തിലേക്ക്​ എട്ട്​ സർവീസുകൾ

GULF

വന്ദേഭാരത്​ അഞ്ചാംഘട്ടം: കേരളത്തിലേക്ക്​ എട്ട്​ സർവീസുകൾ

Published

on

മസ്​കത്ത്​: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത്​ പദ്ധതിയുടെ അഞ്ചാം ഘട്ട സർവീസുകൾ പ്രഖ്യാപിച്ചു. ഒമാനിൽ നിന്ന്​ ആകെ 19 സർവീസുകളാണ്​ ഉള്ളത്​. ഇതിൽ എ​ട്ട്​ സർവീസുകളാണ്​ കേരളത്തിലേക്കാണ്​​. ഇതിൽ നാലെണ്ണം കൊച്ചിയിലേക്കും രണ്ടെണ്ണം തിരുവനന്തപുരത്തിനും ഓരോന്നുവീതം കണ്ണൂരിനും കോഴിക്കോടിനുമാണ്​​ ഉള്ളത്​. 19ൽ കേരളത്തിലേക്കുള്ള ഒന്ന്​ അടക്കം രണ്ടെണ്ണം സലാലയിൽ നിന്നും സർവീസ്​ നടത്തും.
ആഗസ്​റ്റ്​ ആറ്​ വ്യാഴാഴ്​ചയാണ്​ ഒമാനിൽ നിന്നുള്ള സർവീസുകൾ ആരംഭിക്കുന്നത്​. മസ്​കത്തിൽ നിന്ന്​ കണ്ണൂരിലേക്കാണ്​ ആദ്യ വിമാനം. ഏഴിന്​ സലാല-കൊച്ചി സർവീസ്​ ഉണ്ടാകും. എട്ടിന്​ മസ്​കത്തിൽ നിന്ന്​ കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും പത്തിന്​ കോഴിക്കോടിനും 14ന്​ തിരുവനന്തപുരത്തിനും കൊച്ചിക്കുമാണ്​ സർവീസുകൾ. അഞ്ചാം ഘട്ടം അവസാനിക്കുന്ന ആഗസ്​റ്റ്​ 15ന്​ മസ്​കത്ത്​-കൊച്ചി വിമാനവും ഉണ്ടാകും. കൊച്ചിക്ക്​ പുറമെ ദൽഹിയിലേക്കാണ്​ സലാലയിൽ നിന്ന്​ വിമാനമുള്ളത്​. ഇത്​ മസ്​കത്തിലെത്തിയ ശേഷമാകും ദൽഹിയിലേക്ക്​ പുറപ്പെടുക. ഇതിന്​ പുറമെ മസ്​കത്തിൽ നിന്ന്​ ദൽഹി, മുംബൈ, ബംഗളൂരു/ മംഗളൂരു, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്​, ലഖ്​നൗ, വിജയവാഡ എന്നിവിടങ്ങളിലേക്കും സർവീസുകളുണ്ട്​. കഴിഞ്ഞ ഘട്ടത്തിൽ സലാലയിൽ നിന്ന്​ കേരളത്തിലേക്ക്​ വിമാനങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News