Connect with us
Malayali Express

Malayali Express

പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്​കാരം

GULF

പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്​കാരം

Published

on

ദോഹ: കോവിഡ്​ നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായി ഖത്തറിൽ കൂടുതൽ പള്ളികൾ തുറക്കുന്നു. ഇത്തവണ ബലിപെരുന്നാൾ നമസ്​കാരവും പ്രാർഥനയും 401 പള്ളികളിലായും ഈദ്ഗാഹുകളിലായും നടക്കും. ഇവയുടെ പട്ടിക ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയം പുറത്തുവിട്ടു. പള്ളികളുടെയും ഈദ് ഗാഹുകളുടെയും പേര്, സ്​ഥലം, നമ്പർ എന്നിവയാണ് പട്ടികയിലുള്ളത്.കോവിഡ് –19 നിയന്ത്രണങ്ങൾ നീക്കുന്നതി​​െൻറ ഭാഗമായി വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്​കാരങ്ങൾക്കായി 200 പള്ളികൾ തുറന്നുകൊടുക്കുമെന്നും ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ജുമുഅ പ്രാർഥനക്കുള്ള പള്ളികളുടെ പട്ടികയും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.വെള്ളിയാഴ്ചകളിൽ ആദ്യ ബാങ്കിന് പള്ളികൾ പ്രാർഥനക്കായി തുറക്കും. നമസ്​കാരത്തിന് മുമ്പുള്ള ഖുതുബയുടെ (പ്രഭാഷണം) 30 മിനിറ്റ്​ മുമ്പായിരിക്കും ഇത്. നമസ്​കാരം കഴിഞ്ഞ് 10 മിനിറ്റിന് ശേഷം പള്ളികൾ അടക്കുകയും ചെയ്യും. സാമൂഹിക അകലം പാലിച്ച് നടക്കുന്ന പ്രാർഥനയിൽ സ്​ത്രീകൾക്കും കുട്ടികൾക്കും പ്രവേശനം അനുവദിക്കുകയില്ല.

വിശ്വാസികൾ കോവിഡ് –19 മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വിട്ടുവീഴ്ച വരുത്തരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു. അതേസമയം, പ്രായമേറിയ വ്യക്തികളും മാറാ രോഗങ്ങളുമുള്ളവർ പ്രാർഥന വീട്ടിൽ നിന്നുതന്നെ നിർവഹിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.എല്ലാ സാഹചര്യങ്ങളിലും ആളുകൾ ഒന്നര മീറ്റർ ശാരീരിക അകലം പാലിക്കണം. പള്ളികളിൽ എത്തുന്നവർ സ്വന്തമായി നമസ്​കാരപടം കരുതണം. മുസ്​ഹഫും കരുതണം. അല്ലെങ്കിൽ ഫോണുകളിൽ ഖുർആൻ വായിക്കണം. അതേസമയം,രാജ്യത്ത്​ പെരുന്നാൾ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്​. കോവിഡ്​ നിയന്ത്രണങ്ങൾ നീക്കൽ തുടങ്ങിയതോടെ രാജ്യത്തെ പാർക്കുകളും ബീച്ചുകളും തുറന്നുകഴിഞ്ഞു. പെരുന്നാൾ തിരക്കുകളാണ്​ എല്ലായിടത്തും. ദോഹ കോർണിഷും ഇടവേളക്ക്​ ശേഷം തിരക്കിലമരുകയാണ്​. കോവിഡ്​ രോഗത്തിൽ നിന്ന്​ രാജ്യം പൂർണമായി മോചിതമായിട്ടില്ലെന്നും പ്രതിരോധനടപടികൾ സ്വീകരിക്കുന്നതിൽ വീഴ്​ച വരുത്തിയാൽ വലിയ വിലകൊടുക്കേണ്ടിവരുമെന്നും അധികൃതർ ആവർത്തിച്ച്​ വ്യക്​തമാക്കുന്നുണ്ട്​.പെരുന്നാളിനെ വരവേൽക്കുന്നതിനുള്ള തയ്യാറെടുപ്പുകളും കർമ പരിപാടികളും വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്​.

Continue Reading

Latest News